Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
അവളുടെ അടുത്ത് വന്നു നിലത്ത് ഇരുന്നു.
"എന്താടി ഒരു ആലോചന "
"അതൊ.
ഈ മുറ്റത്തു കൂടി നമ്മുടെ കുട്ടി ഓടി കളിക്കുന്നത് ഞാൻ ആലോചിക്കുക ആയിരുന്നു."
ഞാൻ ചിരിച്ചു. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഞാൻ പോയി നോക്കിയപ്പോൾ കാവ്യാ ആയിരുന്നു. എടുത്ത് ത് ഉള്ള് ദേവികക് ഫോൺ കൊടുക്കടാ എന്നുള്ള ഡയലോഗ് ആയിരുന്നു.
പിന്നെ അവരുടെ സംസാരം ആയി.
അമ്മ കാവ്യാ വിളിച്ചു പറഞ്ഞിരുന്നു ദേവികക് വിശേഷം ഉണ്ട് എന്ന്.
ദേവിക ആണേൽ നാണത്തോടെ ആയിരുന്നു സംസാരം.
പിന്നീട് ഉള്ള രാത്രി കളിൽ നമുക്ക് ഉണ്ടാകുന്ന കുട്ടി യേ കുറച്ചു ആയിരുന്നു അവളുടെ സംസാരം.
അതൊക്കെ കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു കിടക്കും.
എന്നിട്ട് ആലോചിക്കാറുണ്ട്. ഇവൾ എന്താ ഇങ്ങനെ ഒക്കെ എന്ന്. വേറെ വല്ലവരും ആണേൽ നാല് വർഷം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞു പോകും. പ്രസവിച്ചാൽ ഭംഗി പോകും എന്ന് പറഞ്ഞു അതിന് തയാറാവാത്ത ആളുകൾ ഉള്ള നാട്ടിൽ ഇവൾ എന്താ ഇങ്ങനെ ആയി പോയെ.
അത് ഞാൻ ചോദിച്ചപ്പോൾ. അത് ഓരോരുത്തവരുടെ ഇഷ്ടം ആണെന്ന് പറഞ്ഞു അവൾ മൈൻഡ് ചെയ്തില്ല. പക്ഷേ എനിക്ക് കാര്യം മനസിൽ ആയി കാവ്യാ ടെ ഒപ്പം തന്നെ നില്കാൻ ആണ് പുള്ളികാരി.
രണ്ട് ആളും കോളേജിൽ മത്സരം വെച്ചിട്ട് ഉണ്ടായിരുന്നു പണ്ട്. അതൊക്കെ ഓർത്ത് ഞാൻ ചിരിച്ചു.
അങ്ങനെ ആഴ്ചകൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അവളുടെ വയറ് നന്നായി വലുത് ആയി. ഒന്ന് പോയി സകാനിംഗ് ചെയ്താലോ എന്ന് ആലോചിച്ചപ്പോൾ കൊറോണ
💬 Comments
View all comments