0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

പറഞ്ഞു ഞാൻ വണ്ടി ഓടിച്ചു.19വർഷം ഒറ്റക്ക് ആയിരുന്നു ഏകാന്തത ഇഷ്ടപ്പെടിരുന്ന ഞാൻ ഇപ്പൊ അവൾ ഇല്ലേ ജീവിക്കാൻ പോലും കഴിയില്ല എന്നായിരിക്കുന്നു.

അങ്ങനെ ഹോസ്പിറ്റൽ കാർ പാർക്കിൽ വന്നു അവിടെ എത്തിയതും എന്റെ ഫോണിൽ അമ്മയുടെ കാൾ എത്തി.

ഞാൻ തല്ലിപ്പിടിച്ചു എടുത്തു.

"ഹലോ.

എന്തമേ?"

"നീ ഉറങ്ങി ഇല്ലേ?"

ഞാൻ ഇച്ചിരി നേരം മൗനം പാലിച്ചിട്ട്.

"ഉം.
ഉറങ്ങാൻ കഴിയുന്നില്ല."

"എന്നാ ഇങ്ങോട്ട് പോരെ ഇവിടെയും ഒരാൾക്ക് നിന്നെ കാണാതെ ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു ."

എനിക്ക് കാര്യം മനസിലായി ദേവൂട്ടിക്കും എന്റെ അതേ ഫീലിംഗ് ആണ് എന്ന്.

"ഞാൻ ഇവിടെ എത്തി അമ്മേ ദേ വരുന്നു."

"എടാ കള്ളാ.

ഉം വേഗം വാ നേഴ്‌സ് നോട്‌ ഒക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ട്."

പിന്നെ ഒന്നും നോക്കില്ല അവളെ കിടത്തി ഇരിക്കുന്ന റൂമിലേക്കു ചെന്നപ്പോൾ എന്നേ നോക്കി കൊണ്ട് ചാരി ഇരിക്കുവാ ദേവൂട്ടി.

"ഓ എന്റെ പോന്നോ. ഒരാൾക്ക് അവിടെ ഉറക്കം ഇല്ലാ മറ്റേ ആൾക് ഇവിടെ ഉറക്കം ഇല്ലാ. ഇവൾ ഉറങ്ങും എന്ന് കരുതിയ എന്റെ ഉറക്കവും പോയി.

നീ നിന്റെ കെട്യോളെ ഉറക്കിക്കോ ഞാൻ ഇവിടെ ഈ ബെഡിൽ കിടന്നോളാം"

എന്ന് പറഞ്ഞു അമ്മ ഒരു പുതപ്പ് എടുത്തു അടുത്ത ബെഡിൽ കിടന്നു പുതപ്പ് മുടി.

എന്നേ കണ്ടതോടെ പെണ്ണ് ബെഡിന്റെ ഒരു സൈഡിലേക് ഒതുങ്ങി എന്നോട് അടുത്ത് വന്നു കിടന്നോളാൻ അംഗ്യം കാണിച്ചു ഞാൻ അടുത്ത് ചെന്ന് അവിടെ ചാരി ഇരുന്നു. ദേവൂട്ടി എന്റെ തോളിലേക് ചാഞ്ഞു ഉറങ്ങാൻ തുടങ്ങി

💬 Comments

View all comments