Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
തന്നെ എന്നോട് ഓരോന്ന് കൊഞ്ചി കൊണ്ട് ഇരിക്കും.
"ഏട്ടാ ഞാൻ പെറ്റു കഴിയുമ്പോൾ തടി വെച്ചാൽ എന്റെ ഏട്ടൻ എന്ത് ചെയ്യും.?"
"തടി വെച്ചാൽ വെട്ടി വിൽക്കും."
"ചെ.
ചളി അടിക്കാതെ ഉള്ള കാര്യം പറയണം മിസ്റ്റർ. ദേവൂട്ടിയെ ചുമ്മേ ദേവിക ആക്കരുത് കേട്ടോ."
"ഒക്കെ.
എന്ത് മാറിയാലും നിന്റെ ഹൃദയം മാറില്ല. എനിക്ക് അത് മാത്രം മതി."
അങ്ങനെ അമ്മയും മുറിയിൽ വന്നു വർത്തമാനം ആയി പക്ഷേ ഒരു 8:30ആയപോഴേക്കും ദേവിക എന്റെ കൈയിൽ മുറുകെ പിടിച്ചു അവൾക് വേദന എന്തൊ വരുവാ. കരയാൻ തുടങ്ങി ഇരിക്കുന്നു അമ്മ ഓടി ചെന്ന് നേഴ്‌സ്മാരെ വിളിച്ചു അവർ എല്ലാവരും കൂടി ദേവികയെ ഓപ്പറേഷൻ തീയട്റിലേക് മാറ്റി ഡോക്ടർ അങ്ങോട്ട് മാറ്റാൻ ആണ് പറഞ്ഞേക്കുന്നത് എന്ന പറഞ്ഞേ. ആ പെണ്ണ് ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുവാ ആ കൈ വിടുന്നത് റൂമിലേക്കു കയറ്റിയപ്പോൾ ആണ് അപ്പൊ അവൾ ആ വേദനയിലും എന്റെ നേരെ നോക്കി ഒരു ചിരി ചിരിച്ചു.
ഓപ്പറേഷൻ തിയ്യറ്റാറിന് മുന്നിൽ എനിക്ക്
ആണേൽ ടെൻഷൻ അടിച്ചു തന്നെ നടത്തം ആയിരുന്നു എക്സാം ന് പോകുമ്പോൾ പോലും ഇല്ലാത്ത ടെൻഷൻ ആണ് എനിക്ക്. അമ്മ ആണേൽ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ ബ്ലഡ് എന്തെങ്കിലും ആവശ്യം വരുമോ എന്ന് ഓർത്ത് അവളുടെ ബ്ലഡ് ഗ്രൂപ്പിൽ ഉള്ള ആളുകളെയും കൊണ്ട് ഹോസ്പിറ്റൽ എത്തി.
കുറച്ച് നേരം കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു എന്നോട് പറഞ്ഞു
"ദേവിക രണ്ട് കുട്ടികൾക്കു ജന്മം നൽകി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.
💬 Comments
View all comments