Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
ഇതിൽ നിന്ന് മനസിലായി.
പിന്നെ കോളേജ് കഴിഞ്ഞു വീട്ടിൽ ചേന്നതും ദേവിക അമ്മയോട് ഒപ്പം ഡാൻസ് പഠിക്കാൻ തുടങ്ങി.
ഞങ്ങൾ ഗുരുവായൂർ പോയി വന്നാ ദിവസം ദേവൂട്ടി തന്നെ അമ്മയോട് ഡാൻസ് പഠിപ്പിണം എന്ന് പറയുകയും അമ്മയുടെ സ്വന്തം മരുമകൾ അല്ലെ പഠിപ്പിച്ചു അമ്മയേക്കാൾ വലിയ ക്ലാസ്സിക് ഡാൻസർ ആകാം എന്ന് പറഞ്ഞു.
അന്ന് പോയതാ എന്റെ രാവിലത്തെ ഉറക്കം. രാവിലെ എല്ലാപാണിയും തീർത്തു വെച്ചിട്ട് രണ്ട് പേരും തുടങ്ങും. പിന്നെ എഴുന്നേറ്റു വന്നു ഇവളുടെ കോപ്രായങ്ങൾ കാണും. പക്ഷേ അതിൽ
നിന്ന് എനിക്ക് ഒരു കാര്യം മനസിൽ ആയി ദേവൂട്ടിക് ഒരുപാട് ഇഷ്ടം ആണ് ഡാൻസ് പഠിക്കുന്നത് എന്ന്.
അച്ഛൻ ആണേൽ വലിയ സപ്പോർട്ട് ആണ് ദേവികക് വേറെ ഒന്നും അല്ലാ ഉറങ്ങി കിടന്ന ഒരു കലാകാരിയെ വീണ്ടും കുത്തി പൊക്കിയത് ദേവൂട്ടി ആണ്. അതുകൊണ്ട് ദേവൂട്ടി എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും.
ഒപ്പം വീട്ടിലെ വെളിച്ചം ആയി അവൾ മാറി കഴിഞ്ഞു. അവൾ എന്റെ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് ഒക്കെ വീണ്ടും പച്ചപ്പ് കയറി തുടങ്ങി.
പിന്നെ കസിൻസ് ആയും എല്ലാവരും ആയി ദേവികക് നല്ല അടുപ്പം ആയി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നേ വിളിച്ചു കൊണ്ട് ഇരുന്ന കസിൻ ഒക്കെ ഈ കുറഞ്ഞ സമയത്തിന് ഉള്ളിൽ അവളുടെ ഫോണിലേക്കു ആയി വിളി.
രാത്രി ആയതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതും ആണേൽ പെണ്ണ് എന്നേ അവളുടെ അടുത്തേക് പോലും അടുപ്പിക്കില്ല.
💬 Comments
View all comments