0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Author : Trollan Read All Parts 2.1K

ഓഫ്‌ ആയി പോയ ഫോൺ കുത്തി ഇട്ടേച് അച്ഛനോട് യാത്ര കാര്യങ്ങൾ പറഞ്ഞു ഫുഡ്‌ കഴിച്ചു കഴിഞ്ഞു.ഞാൻ എന്റെ റൂമിലേക്കു പോയി ഫോൺ എടുത്തു കൊണ്ട്.

അപ്പൊ തന്നെ എനിക്ക് വിളി വന്നു കാവ്യാ ടെ

"എന്തായിട അവളെ കണ്ടോ അവൾ വരില്ലേ വീണ്ടും കോളേജിൽ?"

"ഉം നാളെ വരും ആയിരിക്കും "

"എന്ത് പറഞ്ഞു അവൾ?

യാത്ര ഒക്കെ സുഖം ആയിരുന്നോ?"

"അവൾ ഒന്നും പറഞ്ഞില്ല എല്ലാം ആക്ഷൻ ആയിരുന്നു.

നല്ല സുഖം ആയിരുന്നടി യാത്ര "

"അവൾ വരിലെ അല്ലെ "

"വരും നാളെ തന്നെ "

പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞ ശേഷം ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ

" മണി 8:30ആയിട എഴുന്നേറ്റു കോളേജിൽ പോകാൻ നോക്ക് "

പിന്നെ എല്ലാം സെറ്റ് ആക്കി അച്ഛനോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക് പോയി.

അവൾ കോളേജിൽ വന്നു കാണുമോ. അതൊ ഇന്നലെ എന്റെ വണ്ടിയിൽ ഇരുന്നു കേട്ടാ മോട്ടിവേഷൻ കാരണം ആത്മഹത്യ ചെയ്തു കാണുമോ.

എന്നൊക്കെ ആലോചിച്ചു കോളേജിൽ എത്തി ക്ലാസിൽ കയറിയപ്പോൾ അവൾ അവിടെ എല്ലാവരോടും വിശേഷം ഒക്കെ പറയുവാ. എന്നെ കണ്ടതോടെ അവൾ ഒന്ന് പതുങ്ങി സംസാരം ഒക്കെ കുറഞ്ഞു. പിന്നെ പതുകെ എന്തൊ സംസാരം ആയി.

ഇനി ഇവൾ നടന്ന വല്ലതും ആണോ പറഞ്ഞത്. ഏയ്‌ അങ്ങനെ ആയിരുന്നേൽ പെൺപടകൾ കോളേജ് ഫ്രണ്ടസ് ഒക്കെ ഇപ്പൊ എന്നെ എയർ കയറ്റിയേനെ. അപ്പൊ അതൊന്നും അല്ലാ എന്ന് മനസിലായി.

💬 Comments

View all comments