0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Author : Trollan Read All Parts 2.1K

അങ്ങനെ ഞാൻ വണ്ടിയിൽ ഓരോന്നും എണ്ണി പെറുക്കി എന്റെ നാട്ടിൽ എത്താറായപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തി. അവൾ ഡോറും തുറന്ന് പുറത്തേക് ഇറങ്ങി ബാഗ് എടുത്തു ശേഷം.

"മതി.

ഞാൻ അവളുമാരുടെ അടുത്തേക് പൊക്കോളാം. നീ നിന്റെ വീട്ടിലേക് പോയിക്കോ. പിന്നെ എന്റെ കാര്യം ഞാൻ നോക്കിക്കോളാം."

അവൾടെ കഴുത്തിൽ കെട്ടിയ താലി ഊരി. സിന്ദൂരം തൊടച്ചു കളഞ്ഞു.

അത് എനിക്ക് ഒരു ആശുവസം ആയി. എന്നിട്ട് അവൾ ബാഗ് എടുത്തു ഒരു ഓട്ടോ വിളിച്ചു അവൾ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഞാനും കാറിൽ ആ ഓട്ടോക് എസ്ക്കോട്ട് പോയി. ഒരു പെണിനെ ഒറ്റക്ക് വിടൽ അത്രേ സുരക്ഷിതം അല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു. അവൾ ഗൈറ്റ് അടച്ചു ഉള്ളിൽ കയറി പോകുന്നത് കണ്ടിട്ട് ആണ് ഞാൻ തിരിച്ചു പൊന്നേ. വേറെ ഒന്നും അല്ലാ ഇനി ആരെങ്കിലും അവളെ എന്തെങ്കിലും ചെയ്താൽ പണി എനിക്ക് വരും എന്നോർത്ത് ആണ്. ഇല്ലേ എങ്ങോട്ട് എങ്കിലും പോകട്ടെ എന്ന് വിചാരിച്ചേനെ.

കാർ വീട്ടിൽ കയറ്റി പിന്നെ അമ്മ എങ്ങനെ ഒക്കെ ഉണ്ട് യാത്ര അനുഭവം ഒക്കെ ചോദിച്ചപ്പോൾ ഞാൻ ഒരു ഒന്നന്നര യാത്ര ആയിരുന്നു എന്ന് പറഞ്ഞു.

"അമ്മക്കും ഒന്നും കൊണ്ട് വന്നില്ലെടാ "

"ഒന്നും കിട്ടില്ല അമ്മേ വാങ്ങാൻ "

"ഉം "

"എന്നാ പോയി ഫുഡ്‌ കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. നാളെ കോളേജിൽ പോകാൻ ഉള്ളതാ "

എന്ന് പറഞ്ഞു അമ്മ ഫുഡ്‌ എടുത്തു വെച്ച്. എന്റെ സ്വിച്ച്

💬 Comments

View all comments