Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
ഇച്ചിരി സ്വർണം ഉള്ള് എന്ന് എനിക്ക് മനസിലായി.
പിന്നെ അവിടെ നിന്ന് യാത്ര ആയി. അവർ അവിടെ എത്തി കഴിഞ്ഞു വിളിക്കണം എന്ന് അവളോട് പറഞ്ഞു. നാട്ടുകാർ മൊത്തം അവിടെ ഉണ്ടായിരുന്നു. പിന്നെ അവളെയും വണ്ടിയിൽ കയറ്റി അവിടെ നിന്ന് യാത്ര ആയി. ശത്രു ചത്തോ എന്ന് അനോഷിക്കാൻ വന്നാ ഞാൻ ഇപ്പൊ എന്റെ ശത്രുനെ തന്നെ കെട്ടേണ്ടി വന്നാലോ എന്ന് ഓർത്തപ്പോൾ എനിക്ക് പരാന്തു കേറുന്നപോലെ ആയി. അവൾ ആണേൽ ഒന്നും മിണ്ടാതെ തല താഴ്‌തി ഇരിക്കുന്നുണ്ട്. താലി ഒക്കെ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ട്. സിന്ദൂരം ഒക്കെ തലയിൽ തന്നെ ഉണ്ട്.
അങ്ങനെ അവളുടെ നാട് വിട്ട് കുറയേ അകലെ എത്തിയപ്പോൾ ഞാൻ വണ്ടി ഒന്ന് സൈഡ് ഒതുക്കിട്ട്.
"എന്താ മോളുടെ ഉദ്ദേശം.
വെറുതെ കാവ്യാ ടെ വാക്കും കേട്ട് നീ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വന്നതാ.
നീ...
ഒരു മാതിരി മറ്റേ പണിയാ കാണിച്ചേ.
എടി ഞാൻ പറഞ്ഞല്ലോ നിന്നോട് ഒക്കെ സ്‌നേഹം തോന്നണേൽ ഒരു ഇത് വേണം നിന്നോട്.
അവൾ ഒരു കല്യാണം മുടക്കി എന്നെയും ചതിച്ചു കെട്ടി.
എന്റെ ഭാവി നീ കളഞ്ഞില്ലേ.
അല്ലാ നിനക്ക് എപ്പോഴാ എന്നോട് ഇഷ്ടം എന്ന് പറഞ്ഞേ.
നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യം വരും എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ.
എന്തെടി നിന്റെ ചിലച്ചോണ്ട് ഇരിക്കുന്ന നാക് എന്ത്യേ ഇറങ്ങി പോയോ."
എന്ന് നല്ല ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.
അവൾ ആണേൽ ഒന്നും മിണ്ടാതെ അതൊക്കെ കേട്ട് കൊണ്ട് ഇരുന്നു.
💬 Comments
View all comments