0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Author : Trollan Read All Parts 2.1K

അത്‌ ക്ലാസ്സിൽ നല്ല രീതിയിൽ ആഘോഷിച്ചു. പുതിയത് ആയി എന്നെ ഡിപ്പാർട്മെന്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്തു. എല്ലാവരുടെയും സപ്പോർട്ടിൽ തന്നെ ആയിരുന്നു ഞാൻ ആയത് അല്ലാ എന്നെ ആക്കിയത്. ദേവിക മൊത്തത്തിൽ കൂൾ ആണ്. എന്തൊ എന്റെ മനസ് ആ ശത്രു നോട്‌ ഇഷ്ടം തോന്നാൻ തുടങ്ങി ഇരിക്കുന്നു. ഏറ്റവും വലിയ സപ്പോർട്ട് കാവ്യാ ആയിരുന്നു. കാവ്യാക് കാര്യം മനസിലായി ദേവികക് എന്നോട് ഇഷ്ടം ആണെന്ന്. പല്ലപ്പോഴും അവൾ ഡയറക്ടർ ആയി കാര്യം പറയാതെ കാവ്യാ വഴി അവൾ എന്നെ അറിയിക്കാൻ നോക്കുന്നത് കാവ്യാ ആയ ഡീറ്റെക്റ്റീവ് ന് മനസിലാക്കാൻ കഴിഞ്ഞു.

അങ്ങനെ ജൂൺ മാസങ്ങളിലെ മഴ നന്നായി പെയ്തു എല്ലാ കുളവും പുഴയും തോടും ഡാം എല്ലാം നിറച്ചു എന്ന് വേണേൽ പറയാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

അങ്ങനെ ആദ്യം ആയി ഞങ്ങൾ പ്രളയം എന്താണെന്ന് അറിഞ്ഞ ദിവസം ആയിരുന്നു വന്നേ. ആഗസ്റ് 15തീയതി കോളേജിൽ എത്തി ഞാൻ അപ്പൊ തന്നെ മടങ്ങി കാരണം താഴ്ന്ന സ്ഥലങ്ങൾ ഒക്കെ വെള്ളം കയറി തുടങ്ങി എന്നുള്ള വാർത്ത വന്നതോടെ ആണ്. എനിക്ക് ഒന്നും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഞാൻ വീട്ടിൽ തന്നെ കയറി നല്ല മഴയും ആസ്വദിച്ചു tv യിൽ ഒരു സൈക്കോ യെ പോലെ ആളുകളുടെ ദുരിതം കണ്ടു അച്ഛനോട് സംസാരിച്ചു ഇരുന്നു.

പക്ഷേ അത് ഒരു മഹാ പ്രളയത്തിന്റെ തുടക്കം ആണെന്ന് അറിയാൻ എനിക്ക് മനസിലാക്കാൻ രാത്രി ആകേണ്ടി വന്നു.

കുട്ടൂകരുടെ വീട്ടിൽ ഒക്കെ വെള്ളം കയറി അവർ ക്യാമ്പിലേക് മാറി എന്നൊക്കെ

💬 Comments

View all comments