Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
എനിക്ക് പേടി ആയിരുന്നു. അവന്റെ അടുത്ത് നിന്ന് ആൽക്കഹോൾ ന്റെ മണം എനിക്ക് ഭയം ആണ് തന്നത്.
അമ്മാവന്റെ അവസ്ഥയും അമ്മായിയുടെ വഴക്കും എല്ലാം ആയതോടെ എനിക്ക് വേറെ നിവർത്തി ഇല്ലാതെ ആയി പോയി. അയൽവകം ചേച്ച്യേയും ചേട്ടനും എന്നോട് ആരെങ്കിലും ഉണ്ടേൽ ഒളിച്ചോടിക്കോളാൻ പറഞ്ഞു. പക്ഷേ എനിക്ക് ആര് ഉണ്ട്? ആരും ഇല്ലായിരുന്നു? എങ്ങോട്ട് പോകും? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. അമ്മാവനും എന്നോട് അത് തന്നെ പറഞ്ഞു. എന്നാൽ എനിക്ക് എങ്ങോട് പോകണം എന്ന് പോലും അറിയാതെ ആരും തന്നെ ഇല്ലാതെ എങ്ങനെ?
കോളേജിൽ കൂട്ടുകാരൻ എന്ന് പോലും ഒരാൾ ഇല്ലാത്തത് എനിക്ക് ശാപം ആയി എനിക്ക് തോന്നി പോയി കഴിഞ്ഞിരുന്നു.
കല്യാണ തലേ ദിവസം ആത്മഹത്യാ ചെയാം എന്ന് കരുതി പക്ഷേ പേടി എന്നെ പുറകിലേക്ക് വലിച്ചു.
ഞാൻ എന്റെ അമ്മയെയും അച്ഛനെയും ദൈവത്തിനെയും എല്ലാവരെയും വിളിച്ചു കരഞ്ഞു എന്നെ രക്ഷിക്കണം എന്ന്.
പിന്നെ വിധി എന്തായാലും ദൈവം വഴി കാണിക്കും എന്ന് കരുതി.
എല്ലാവരും എന്നെ ഒരുക്കി. അവസാനം ആയി ആ ചേച്ചിയും എന്നോട് പറഞ്ഞു മോളെ ഒരു പ്രാവശ്യം കൂടി ആലോചിച്ചു നോക്ക് എന്ന് പക്ഷേ ഒരു വഴിയും തെളിഞ്ഞില്ല. "
ഇതൊക്കെ കേട്ട് ഞാനും കാവ്യാ മിണ്ടാതെ ഇരുന്ന ഇരിപ്പ് ആയിരുന്നു.
"എന്നിട്ട് "
കാവ്യാ യുടെ ആ ചോദ്യം എന്നെയും ഉണർത്തി. ദേവിക പറയാൻ തുടങ്ങി.
"പിന്നെ എന്ത് പറയാൻ. മണ്ഡവത്തിൽ കയറി ആളുകളെ ഒക്കെ നോക്കിയപ്പോൾ. ദേ നില്കുന്നു എന്റെ ഹരി ഏട്ടൻ. പിന്നെ എനിക്ക്
💬 Comments
View all comments