Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
ഒന്നും ചിന്തികണ്ടാ ആവശ്യം ഇല്ലായിരുന്നു ദൈവം എനിക്ക് തന്നാ വഴി ആയിരുന്നു അത് എന്ന് മനസിൽ ആകുന്നതിനു മുന്പേ ഇവന്റെ നെഞ്ചിൽ ഞാൻ വീണു.
പിന്നെ എനിക്ക് ഒന്നും ചെയേണ്ടി വന്നില്ല.
നാട്ടുകാർ ആയി എല്ലാവരും കൂടി എന്നെ ഇവനെ ഏല്പിച്ചു.
എല്ലാത്തിനും താങ്ക്സ് പറയേണ്ടത് നിനക്കാ.
ഇവനെ അങ്ങോട്ട് പറഞ്ഞു വിട്ടതും ആ കൃത്യ സമയം എനിക്ക് രെക്ഷ ആയി വരനും."
കാവ്യാ ആകെ കിളി പോയപോലെ ആയി.
ഞാൻ കാവ്യാ വിളിച്ചിട്ട് പറഞ്ഞു.
"കോളേജിലേക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി വിളിക്കാൻ പോയ എന്നെ അടി ഇവളുടെ നാട്ടുകാർ കൊണ്ട് പൊക്കോ എന്ന് പറഞ്ഞു തന്നു വിട്ടത്."
"അതാണ് അല്ലെ ഇവൾ തിരിച്ചു വന്നപ്പോൾ ആയുധം വെച്ച് കിഴടങ്ങിയ പടയാളിയെ പോലെ ഇവന് സപ്പോർട്ട് ആയി അടങ്ങി ഇരുന്നത്.
അമ്പടി കള്ളി പെണ്ണെ."
കാവ്യാ ദേവികയോട് പറഞ്ഞു.
"അല്ലാ അത് കഴിഞ്ഞു ഇപ്പൊ എങ്ങനെ ഈ ഇണകുരുവി പോലെ ബൈക്കിൽ പോകാൻ തുടങ്ങിയെ."
"അത് ഞാൻ പറഞ്ഞു താരടി കാവ്യാ മോളെ "
എന്ന് പറഞ്ഞു നടന്ന പ്രളയ സംഭവങ്ങൾ മൊത്തം പറഞ്ഞപ്പോൾ കാവ്യാ അത്ഭുതപെട്ടു പോയി.
രണ്ടിനും മുടിഞ്ഞ പ്രാന്തു ആണെന്ന് പറഞ്ഞു അവൾ ഒച്ച ഉണ്ടാക്കി.
"ഒരുത്തവൾ ചാകാൻ വേണ്ടി റൂമിൽ തന്നെ ഇരുന്ന്.
ഇവനോ?
മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങിക്കോളും രണ്ടും.
രണ്ടാളും അങ്ങ് പോയാൽ. ഞാൻ എന്ത് ചെയ്യും. "
"നീ എന്ത് ചെയ്യാൻ."
"പോടാ നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ സഹിക്കുമോ."
അപ്പൊ തന്നെ ദേവിക.
അതെന്ന
💬 Comments
View all comments