0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 2K

എന്ത് ചെയ്യാൻ രണ്ട് ഫാമിലിയും ബിരുദചേരികൾ ആണെന്ന അവൾ പറഞ്ഞേ."

"ആ ചേട്ടന് ജോലി ഉണ്ടോ. നീ കണ്ടിട്ട് ഉണ്ടോ."

"പിന്നെ കൊച്ചിയിൽ നല്ല ഒരു കമ്പനിയിൽ ജോലി ഉണ്ട്.

കണ്ടിട്ട് ഉണ്ട്‌. പുളിയുടെ വീട്ടിലും പോയിട്ട് ഉണ്ട്‌. വേറെ ഒന്നും അല്ലാ ഇടക്ക് ഇവളെയും കൊണ്ട് എനിക്ക് അവനെ കാണാൻ പോകുന്നുണ്ട് കോഫി ഷോപ്പിൽ. പിന്നെ അവരായി അവരുടെ പാടായി ഞാൻ ആണേൽ വെറുതെ അപ്പൊ ചായ കുടിച് ഇരിക്കും. അവർ ആണേൽ ഒടുക്കാത്ത സംസാരവും.
ഇപ്പൊ പുള്ളി തറവാട്ടിൽ വന്നിട്ട് ഉണ്ട് എന്ന് അറിഞ്ഞത്തോടെയാ ഈ പോക്ക്. ഇല്ലേ അവൾക് വീട്ടിലേക് പോകുന്നത് തന്നെ അലർജിയാ."

"ആഹാ.

അപ്പൊ പ്രശ്നം ആവില്ലേ."

" എന്ത് പ്രശ്നം അവളുടെ മുത്തശ്ശി ഉള്ളത് കൊണ്ട് ഇവൾക്ക് കുഴപ്പമില്ല. പിന്നെ പഞ്ചസാര അടി നടക്കില്ല എന്ന് അറിയാം.അതിനു ആണെല്ലോ അവനും അവളും കോഫി ഷോപ്പിൽ കാണുന്നെ. ഞാൻ വെറും ധൂതൻ ആയി പോകുന്നു.

ഇനി ഇപ്പൊ കോഫി ഷോപ്പിലും എല്ലാം എനിക്ക് കൂട്ടായി നീ ഉണ്ടല്ലോ. "

"പോടാ.

അപ്പൊ അവൾക് തന്നെ പോയിക്കൂടെ."

"പേടി ആണ്. ഒറ്റക്ക് പോയി അവൻ വരെ വരാൻ കോഫി ഷോപ്പിൽ ഇരിക്കാൻ. അതല്ലെ എന്നെയും കൊണ്ട് പോകുന്നെ.

അവളുടെ അനിയൻ, ചേട്ടൻ അങ്ങനെ ഒരുപാട് തസ്തികകളിൽ ഇപ്പൊ അവൾ എന്നെ പോസ്റ്റ്‌ ചെയ്തിട്ട് ഉണ്ട്."

ദേവിക ചിരിച്ചിട്ട്. ഇതൊക്കെ എങ്ങനെ മനസിലായി നിനക്ക് അവൾക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ട് എന്ന്.

"എടി മോളെ . ഞാനും അവളും ചങ്ക് ചങ്കത്തി

💬 Comments

View all comments