0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 2K

അതിൽ അവളുടെ മെയിൽ നിന്ന് അയച്ച ഫോട്ടോ കാണിച്ചു കൊടുത്തു.

ഞാനും അത്‌ കണ്ട് അത്ഭുതപെട്ടു. ഞാനും ദേവികയും കേട്ട് കഴിഞ്ഞു അമ്പലത്തിലേക്ക് തൊഴുകുന്ന ഫോട്ടോ. അതും നല്ല ക്ലാരിറ്റിയിൽ. അവളുടെ കണ്ണുകൾ നനഞ്ഞു കലങ്ങി കൈ കുപ്പി അമ്പലത്തിലേക്ക് തൊഴുകുന്ന ഫോട്ടോയും ഞാൻ ആണേൽ പെട്ടു പോയാലോ എന്ന് ഓർത്ത് അമ്പലത്തിലേ ഉള്ളിലേക്ക് നോക്കുന്നു.

അത്‌ കാവ്യാ കാണിച്ചു കൊടുത്തു. അവൾ ഫോൺ മേടിച്ചു നോക്കി.

"സത്യം ആണെല്ലോ."

എന്ന് പറഞ്ഞു കൊണ്ട് ഫോൺ എന്റെ കൈയിൽ തന്നിട്ട്.

എന്റെ ദേവൂട്ടി എന്ന് പറഞ്ഞു അവളുടെ കവിളിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിട്ട് കാവ്യാ അവളുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തിട്ട്.

"ഇത്‌ എങ്ങനെ?"

"അതേ അവൾക് മാത്രം ഉള്ളോ കിസ് അവളെ കെട്ടിയ എനിക്ക് ഇല്ലേ?"

"നിനക്കാ "

എന്ന് പറഞ്ഞു കൊണ്ട് ഒറ്റയാടി.

"എന്തിനടി മൈ ഡിയർ മോളെ തല്ലിയെ എന്നെ "

"എന്നോട് പറയാത്തത് കൊണ്ട്."

ദേവിക ചിരിച്ചിട്ട് അടി കിട്ടിയാ ഭാഗത്തു തിരുമ്മിട്ട്.

"കാവ്യാ.

അവന് ഒന്നും അറിയില്ലായിരുന്നു.

നീ ആണ് എന്നെ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചേ. അത് ഞാൻ ഒരിക്കലും മറക്കില്ല."

എന്ന് പറഞ്ഞു കൊണ്ട് അവൾ കാവ്യാ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

കാവ്യാ ആകെ ഞെട്ടി പോയി. എന്ത് പറ്റി ഇവൾക്ക് എന്ന് പറഞ്ഞു. അവളുടെ കണ്ണീർ ഒക്കെ കാവ്യാ തുടച്. ഞാൻ ദേവികയെ എന്നോട് ചേർന്ന് ഇരുത്തി. അവൾ എന്റെ തോളിലേക്കു ചാഞ്ഞു. കാവ്യാ ബെഞ്ചിന്റെ സൈഡിൽ ഇരുന്ന് അവളെ തലോടി.

ദേവിക പറഞ്ഞു

💬 Comments

View all comments