Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
സൈഡിലേക് നീങ്ങി ഇരുന്നു. ഒന്നും മിണ്ടാതെ.
"ബാക്കി ഉള്ളവർ എന്ത്യേ."
"അവർ ലൈബ്രറി കയറി "
"നീ കയറാത്തത് എന്താ?"
"നിങ്ങളെ രണ്ടിനെയും അങ്ങനെ ഞാൻ തനിച് ഇരുത്തില്ല"
എന്ന് പറഞ്ഞു കൊണ്ട് ദേവികയുടെ ഇടുപ്പിൽ പിടിച്ചു ഒരു ഞെക് കാവ്യാ.
"എന്നാലും നീ എങ്ങനെ?
അതും പമ്പ്ഉം കീരിയും ആയ നിങ്ങൾ.
മകളെ ഇത് എല്ലാം എന്നോട് പറയാതെ നിങ്ങളെ രണ്ടിനെയും ഞാൻ വിടില്ല മകളെ..."
ദേവികക് നാണം വരുന്നു ഉണ്ടായിരുന്നു.
"അപ്പൊ എപ്പോ തുടങ്ങി ഈ ലവ്.
വേഗം പറഞ്ഞു തുടങ്ങിക്കോ രണ്ട് ആളും."
ദേവിക എന്റെ നേരെ നോക്കി. ഞാൻ കണ്ണ് അടച്ചു കാണിച്ചിട്ട് കാവ്യായോട് പറഞ്ഞു.
"ഇത് ആരോടും നീ പറയരുത് എന്ന് വാക് തന്നാൽ ഞാനും അവളും പറയാം."
"ഞാൻ ആരോട് പറയാൻ. എന്നാലും സത്യം ചെയുന്നു. എന്റെ വായിൽ നിന്ന് ആരോടും പറയില്ല. ഇത് സത്യം.... സത്യം..... സത്യം.."
"ഞങ്ങൾ....."
"സമയം പോകുന്നു. വേഗം പറയടാ."
"ഒരു സുപ്രഭാതത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നൂടി. ഇപ്പൊ ഇവൾ എന്റെ ഭാര്യയാ. ഞങ്ങളുടെ കല്യാണം വരെ കഴിഞ്ഞു."
കാവ്യാ ഞെട്ടി എഴുന്നേറ്റ് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.
ദേവിക എന്റെ അടുത്തേക് ചേർന്ന് ഇരുന്നിട്ട്.
"എന്ത് പറ്റി എന്റെ കാവ്യാ കുട്ടിക്ക്."
"എനിക്ക് .. ചിന്തിക്കാൻ പോലും കഴിയുന്നില്ല."
ദേവിക എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി എന്റെ ജിമെയിൽ നിന്ന് ലോഗ് ഔട്ട് ചെയ്തു എന്നിട്ട് ദേവിക ഹരി എന്നാ ജിമെയിൽ ലോഗിങ് ചെയ്ത ശേഷം
💬 Comments
View all comments