0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

അവസാന വർഷം എത്തി.വീണ്ടും ഒരു ഓണക്കാലം എത്തി. ഞാനും അവളും പ്രണയയിച്ചു തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു. അവൾ എന്റെ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു.

ഓണ ആഘോഷത്തിന് വേണ്ടി നല്ല കാസവ് മുണ്ടും ഒരു ബ്രൗൺ ഷർട്ടും ഇട്ട് കൊണ്ട് ഞാൻ കോളേജിലേക് പോയി അന്ന് ഞാൻ ബൈക്കിന് ആയിരുന്നു കോളേജിൽ പോയെ.

ഉഫ് കോളേജിൽ 1st ഇയർ തൊട്ട് എല്ലാ പെണ്ണുങ്ങളും സാരി ഉടുത്തു വന്നേക്കുന്നത് കാണാൻ തന്നെ നല്ല രെസം ആയിരുന്നു. ഞാൻ വന്നത് കണ്ടതോടെ എല്ലാവരും എന്നെ നോക്കി.

പിന്നെ ക്ലാസ്സിൽ ചെന്നു എനിക്ക് അധികം പണി ഇല്ലല്ലോ സെക്രട്ടറി സ്ഥനം ഒക്കെ ജൂനിയർ ന് കൊടുത്തു. പിന്നെ കഴിഞ്ഞ പ്രവിശ്യം ഓണവും ക്രിസ്തുമസ് ഒന്നും ഉണ്ടായില്ല പ്രളയം കാരണം.

ഞാൻ ക്ലാസിലേക് ചേന്നു വേഗം തന്നെ.
വേറെ ഒന്നും അല്ലാ ദേവികയെ സാരി ഉടുത് കാണാൻ ഉള്ള ഉത്സാഹം ആയിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ എല്ലാം പോയി ഞാൻ വാങ്ങി കൊടുത്ത ഒരു നല്ല ചുരിദാർ ആണ് അവളുടെ വേഷം. ക്ലാസ്സിൽ അവളും മാത്രം ആണ് സാരി ഉടുക്കത്തെ വന്നേ.

"എന്താടി സാരി ഉടുക്കത്തെ?"

അവൾ എന്റെ അടുത്ത് വന്നു നിന്ന് ചേർന്ന് നിന്ന് പറഞ്ഞു.

"ഏട്ടാ എന്റെ കൈയിൽ ഉണ്ടായിരുന്ന കസവു സെറ്റ് സാരി ഇന്നലെ രാത്രി എടുത്തു നോക്കിയപ്പോൾ ആകെ പോയി. "

പിന്നെ ഞാൻ ഒന്നും നോക്കില്ല അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക് പയ്യെ വന്നു.

"നീ പോയി ബ്ലസ് എടുത്തു കൊണ്ട്

💬 Comments

View all comments