0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 1.9K

വാ.

ഞാൻ വണ്ടി വെച്ചോടാത് കാണും."

എന്ന് പറഞ്ഞു അവളെ ഹോസ്റ്റലിലേക് ഓടിപ്പിച്ചു.

പിന്നെ അവളെ കൊണ്ട് ടൗണിൽ അച്ഛന്റെ കൂട്ടുകാരന്റെ തുണികടയിൽ കയറി. അവളോട് ഒരു സെറ്റ് സാരി വാങ്ങി പിന്നെ അത്‌ ഉടുപ്പിച്ചു കൊടുക്കാൻ അവിടെ ഉള്ള സെയിൽസ് ഗേൾ നോട്‌ പറഞ്ഞു. അവളെ കൂട്ടികൊണ്ട് പോയി.

ഞാൻ ആ ചേട്ടന് പൈസ കൊടുത്തു. ആരാണെന്ന് ചോദിച്ചപ്പോൾ കൂടെ പഠിക്കുന്നതാ. ഞാൻ കാരണം അവളുടെ സാരിയിൽ കറ ആയി എന്നും അതുകൊണ്ട് വാങ്ങി കൊടുക്കുന്നത് ആണെന്ന് കള്ളം പറഞ്ഞു. ഇല്ലേ അപ്പൊ തന്നെ ആ ചേട്ടൻ അച്ഛനെ വിളിക്കും.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്റെ പെണ്ണ് സാരി ഉടുത്തു കൊണ്ട് ദേ വരുന്നു.

കുറച്ച് നേരം നോക്കി നിന്ന് പോയി അവൾ വന്നു തട്ടി വിളിച്ചപ്പോൾ ആണ്. ആ നിൽപ്പിൽ നിന്ന് ഞാൻ മോചിതനായത്.

വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. പണ്ട് അവൾ കല്യാണ മണ്ഡവത്തിലേക്ക് പോയപ്പോൾ കണ്ടതാ സാരി ഉടുത്തു. അന്ന് അവൾ എന്റെ മനസിൽ കയറി പോയതാ. എന്നാൽ അന്ന് അവളുടെ മുഖത്ത് സന്തോഷം ഇല്ലായിരുന്നു. ഇന്ന് അവളുടെ മുഖം സന്തോഷം കൊണ്ട് തുളുമ്പി നില്കുന്നു. ഒരുത്തവനും ഇവളെ നോക്കാതെ ഇരിക്കില്ല എന്ന് എനിക്ക് മനസിലായി.

ആ ഉടിപ്പിച്ചു കൊടുത്ത ചേച്ചിക് ഞാൻ 500രൂപ കൊടുത്തു. എന്നിട്ട് ആ ചേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങി.

പോകുന്ന വഴി അവൾക് കുറച്ച് മൂല്ലപൂവ് വാങ്ങി തലയിൽ വെച്ച് കൊടുത്തു.

എന്നെയും ദേവികയേയും കണ്ടതോടെ ക്ലാസ്സിൽ ഉള്ള എല്ലാവരും കണ്ട് നോക്കി നിന്ന്.

ആരോ

💬 Comments

View all comments