Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
അച്ഛനോട് ചോദിച്ചു.
"ആകെ ഉള്ള ഒരു മകന്റെ കല്യാണം നമ്മൾ ഇല്ലാതെ നടന്നല്ലോ. അതിന്റെ ഒരു വിഷമം ഉണ്ട്."
അപ്പൊ തന്നെ ഞാൻ കയറി പറഞ്ഞു.
"ഒന്നുടെ ഇവളെ കെട്ടാൻ എനിക്ക് സമ്മതം ആണ്."
അത് കേട്ടത്തോടെ എല്ലാവരും ചിരി ആയി.
ദേവിക വന്നപ്പോൾ ഉള്ള ആ പേടി മാറി അവൾ ഹാപ്പി ആയി അമ്മയോട് വിശേഷം പറയൽ ആയി.
കുറച്ച് നേരം വരെ ആകെ ശോകം ആയി കിടന്ന എന്റെ വിട് ആണ് ഇവൾ വന്നതോടെ ഉഷാർ ആയത്.
അവൾക് എന്റെ റൂം കാണിച്ചു കൊടുത്തു. അവളുടെ ബാഗിൽ നിന്ന് എല്ലാം എടുത്തു എന്റെ അലമാരയിൽ വെച്ചു. പഠിക്കുന്ന ബുക്ക് ഒക്കെ എന്റെ സ്റ്റാഡി ടേബിൾ ന്റെ ഒരു അടുത്ത് തന്നെ വെച്ച്. സാരി മാറി അമ്മയുടെ അടുത്തേക് പോയി.
അമ്മ ആണേൽ സകല ബന്ധുക്കളെയും വിളിച്ചു കാര്യം പറയുക ആയിരുന്നു.
അമ്മക്ക് പിന്നെ ഇവളെ ജീവൻ അല്ലോ അതുകൊണ്ട് പിന്നെ ഏത് നേരവും അവളുടെ അടുത്ത് ആയി ഓരോ മുറികളും എല്ലാം പറഞ്ഞു കൊടുക്കുവാ ആയിരുന്നു. പണ്ട് പറഞ്ഞു കൊടുത്തേതെങ്കിലും ഒന്നുടെ എല്ലാം കാണിച്ചു കൊടുക്കുന്നു.
അപ്പോഴാണ് കാവ്യാ എന്നെ വിളിച്ചേ
"എന്തായി
. മരുമകളെ അമ്മ വീട്ടിൽ കയറ്റിയോ? "
അതിനുള്ള മറുപടി ഞാൻ പറഞ്ഞു
"വീട്ടിൽ അല്ലാ കയറ്റിയെ ഒക്കത് കയറ്റി വെച്ചോണ്ടാ നടക്കുവാ അമ്മ."
"പിന്നെ അവളോട് അനോഷണം പറഞ്ഞേരെ.
ഞാൻ മനു ഏട്ടന്റെ കൂടെ വീട്ടിലേക് പോയിക്കൊണ്ട് ഇരിക്കുവാ."
"ശെരി എന്നാൽ."
അവൾ ഫോൺ വെച്ച്.
"ദേവിക വന്നതോടെ
💬 Comments
View all comments