Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
എനിക്കും എന്നാ സുന്ദരൻ ആയിക്കൂടെ
ഞാൻ എന്റെ താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു കുളിച്ചു. വന്നപ്പോൾ മുറിയിൽ അവൾ ഇല്ലായിരുന്നു അമ്മയുടെ റൂമിൽ ആണെന്ന് സംസാരം കേട്ടപ്പോൾ എനിക്ക് മനസിലായി.
ഞാൻ ഇന്നലെ മേടിച്ച ഡ്രസ്സ് ഒക്കെ എടുത്തു ഇട്ട്.
എന്നിട്ട് കണ്ണാടി പോയി നോക്കി എന്നിട്ട് പറഞ്ഞു.
"ഇപ്പൊ എന്നെ കണ്ടാൽ ദേവികയുടെ അത്രേ ഇതിൽ നില്കും."
അപ്പോഴേക്കും അവൾ പുറകിൽ വന്നിരുന്നു. ഞാൻ തിരിഞ്ഞു നോകുമ്പോൾ അവളുടെ കൈയിൽ ഒക്കെ സ്വർണ വളകൾ വന്നിരിക്കുന്നു. അപ്പൊ തന്നെ മനസിലായി അമ്മ ഇതിന് ആണ് വിളിച്ചേ എന്ന്.
ഞാൻ കണ്ണാടി നോക്കിട്ട് വീണ്ടും ദേവിക മുന്നിൽ ആയി.
അവൾ ചിരിച്ചു കൊണ്ട് വന്നു കണ്ണാടിയിൽ എന്റെ മുമ്പിൽ കയറി നിന്ന്.
എന്റെ ചുണ്ടിന്റെ അത്രയും പോകാം ഉള്ള് അവളുടെ നെറ്റി വരെ.
അവൾ കയറി നിന്നിട്ട്.
"ഇപ്പൊ നമ്മളെ കാണാൻ നല്ല ഭംഗി അല്ലെ."
എന്ന് പറഞ്ഞു ചിരിച്ചു.
ഞാനും അത് കണ്ടു.
കണ്ണ് എഴുതി തലമുടി ഒതുക്കി കടും പച്ച പാട്ടു സാരിയിൽ പുഞ്ചിരിക്കുന്ന മുഖവും ആയി നിൽക്കുന്ന അവളും ചന്ദന കളർ ഷർട്ടും മുണ്ടും ഉടുത്തേക്കുന്ന എന്നെയും കണ്ടാൽ. കണ്ടവർ കണ്ണ് വെക്കും എന്ന് ഉറപ്പാണ്.
ദേവിക ആണെന്ന് ആ വേഷത്തിൽ അതീവ സുന്ദരി ആയി കഴിഞ്ഞിരിക്കുന്നു. ഒപ്പം അവളുടെ സുന്ദരമായ പുഞ്ചിരി നിറഞ്ഞ മുഖവും.
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.
"നിന്നെ കാണാൻ സുന്ദരി ആട്ടോ."
അവൾ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു.
"ഏട്ടനെ കാണാനും "
അപ്പോഴേക്കും അമ്മ
💬 Comments
View all comments