Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
ഫ്രണ്ടിൽ തന്നെ ഞാൻ വണ്ടി നിർത്തി.
ഇത്രയും വില കൂടിയ കാർ വന്നു നിന്നത്തോടെ ആ നാല് കവലയിലെ എല്ലാവരുടെയും നോട്ടം വണ്ടിയിലേക് ആയി. അതിന്റെ ഉള്ളിൽ എന്നെയും കണ്ടു. അവരെല്ലാരും കൂടി കെട്ടിച്ച എന്നേ.
"നമുക്ക് ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ആകാം ബാക്കി."
എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും സമ്മതിച്ചു. അമ്മയും അച്ഛനും ഇറങ്ങി. ഒപ്പം ഞാനും ഇറങ്ങി. കൂടെ അവളും.
അവളെ കണ്ടതോടെ നാട്ടുകാർ ഒക്കെ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു.
കൈയിൽ ഒന്നും ഇല്ലാതെ എന്റെ കൂടെ പോന്നവൾ ആണ്. ഇപ്പൊ ഒരു രാജ്ഞി യുടെ ഗമയിൽ ഇറങ്ങിയത്.
അതോടെ നാട്ടുകാർ വന്നു പരിജയപ്പെടാൻ വന്നു. അവർക്കും അത്ഭുതം ആയി. എവിടെ എങ്കിലും പോയി രെക്ഷപെടട്ടെ എന്ന് കരുതി എനിക്ക് കെട്ടിച് തന്നാ എന്റെ എല്ലാം എല്ലാം ആയി കഴിഞ്ഞ ദേവൂട്ടിയെ ഇങ്ങനെ കണ്ടപ്പോൾ അവർക്കും സന്തോഷം ആയി.
ഞങ്ങൾ ചായക്കടയിൽ കയറി ഫുഡ് ഒക്കെ കഴിച്ചു കൊണ്ട് ഇരുന്നു. ദേവൂട്ടി എന്റെ അടുത്ത് തന്നെ എന്നോട് ചേർന്ന് ആണ് ബെഞ്ചിൽ ഇരുന്നേ.
അമ്മയും അച്ഛനും കൂടെ ഇല്ലേയിരുന്നേൽ ദേവൂട്ടിക് എന്റെ കൈ കൊണ്ട് വാരി ഒരു ഉരുള കൊടുത്താലേ വിശപ്പ് മറുള്ളു എന്ന് എനിക്ക് അറിയാം.
ചായക്കടയിലെ ചേട്ടൻ വന്നു ചോദിച്ചു ഇനി എന്തെങ്കിലും വേണോടാ എന്ന്.
"ചേട്ടാ..
ഇനി ഇതേപോലെ ആരെങ്കിലിനെയും കിട്ടാൻ ഉണ്ടോ. പോകുമ്പോൾ കൊണ്ട് പോകാനാ."
ദേവികയെ ചുണ്ടി കാണിച്ചു.
ദേവിക എന്നേ വേദനിപ്പിക്കാതെ നുള്ളി.
ആ ചേട്ടൻ ചിരിച്ചിട്ട്.
"ഇനി ഇതേപോലത്തെ പെണ്ണ് ഈ
💬 Comments
View all comments