Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
നാട്ടിലെ ഇല്ലാ. അതല്ലേ നിന്നക് അങ്ങ് കെട്ടിച് തന്നത്."
ദേവിക എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പം കടല ചാറും കൂട്ടി കഴിച്ചു കൊണ്ട് ഇരുന്നു.
പിന്നെ ആ ചേട്ടൻ തിന്നിട്ട് കൈ കഴുകി വന്നാ അച്ഛനോട് സംസാരിക്കാൻ തുടങ്ങി
അപ്പോഴേക്കും ഞങ്ങൾ ഫുഡ് അടിച്ചു കഴിഞ്ഞു വന്നു.
ഇനി അമ്പലത്തിലേക് ആണ് പോകുന്നെ എന്നിട്ടേ ആ ചേച്ചിയുടെ വീട്ടിലേക് പോകുന്നെ.
പൈസ കൊടുക്കാൻ ചെന്നപ്പോൾ ആ ചേട്ടൻ പൈസ വാങ്ങാതില്ലായിരുന്നു. പക്ഷേ ഞാൻ നിർബന്ധിച്ചു മേടിപ്പിച്ചു. ഇനിയും വരുമ്പോൾ വരാം എന്ന് പറഞ്ഞു. എങ്ങോട്ട് ആണ് അടുത്തത് എന്ന് ചോദിച്ചപ്പോൾ ഇവളെ താലി കെട്ടിയ ക്ഷേത്രത്തിലേക്ക് ആണ് എന്ന് പറഞ്ഞു.
ദേവിക ആണേൽ അമ്മയുടെ ഒപ്പം ആണ് എപ്പോഴും.
പിന്നെ അച്ഛനും കാറിൽ കയറി അമ്പലത്തിലേക് ഞങ്ങൾ പോയി.
അവിടെ ചെന്നു. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.
ഞാൻ ദേവൂട്ടിയുടെ കഴുത്തിൽ താലി കെട്ടി നെറ്റിയിൽ സിന്ദൂരം അണിഞ്ഞു സുമംഗലി ആക്കിയ ക്ഷേത്രം.
അച്ഛനും അമ്മയും മുന്നേ ക്ഷേത്തിലേക് പോയി. പക്ഷേ ദേവിക അവൾ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. എന്നിട്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു അമ്പലത്തിലേക് നടന്നു ഞങ്ങൾ.
പണ്ട് അവളെ കെട്ടാൻ നാട്ടുകാർ ഒപ്പം അമ്പലത്തിലേക് നടന്നപ്പോൾ അന്നേരം എന്റെ കൈയിൽ അവൾ എങ്ങനെ മുറുകെ പിടിച്ചോ അതേമാതിരി ആയിരുന്നെങ്കിലും അന്നേരം ഞാൻ മുറുകെ പിടിച്ചിട്ട് ഇല്ലായിരുന്നു. ഇന്ന് എന്റെ പിടുത്തവും അവളുടെ ഒപ്പത്തിന് തന്നെ ഉണ്ടായിരുന്നു.
അമ്പലത്തിന് പുറത്ത് കാൽ വിളക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ്
💬 Comments
View all comments