Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]
വൈകിയാണ് അമ്മ വീട്ടിലെത്തിയത്. പതിവുപോലെ ക്ഷീണിതയായിരുന്നു എങ്കിലും അമ്മയുടെ മുഖത്ത് ആ ജോലി പൂർത്തിയാക്കിയതിന്റെ ഒരു സംതൃപ്തി ഉണ്ടായിരുന്നു.
ഞാൻ : "അമ്മേ, ഒരുപാട് ലേറ്റ് ആയോ? പ്രൊജക്റ്റ് വർക്ക് ഒക്കെ തീർന്നോ?"
അമ്മ : "ആഹ് മോനെ, പുതിയ പ്രൊജക്റ്റിന്റെ സബ്മിഷൻ ഉണ്ടായിരുന്നു. മാനേജർ സാറും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങളൊക്കെ വേഗം തീർക്കാൻ പറ്റി. നീ ഭക്ഷണം കഴിച്ചോ?"
ഞാൻ : "ആഹ് ഞാൻ കഴിച്ചു അമ്മേ."
അമ്മയുടെ മറുപടി കേട്ടപ്പോൾ എന്റെ മനസ്സിലെ അവശേഷിച്ച സംശയങ്ങളും മാറി. അമ്മ കഷ്ടപ്പെടുന്നത് എനിക്കും നമ്മുടെ കുടുംബത്തിനും വേണ്ടിയാണെന്ന് ഞാൻ ഉറപ്പിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നുപോയി. അടുത്ത മാസം ആദ്യ വാരം തന്നെ അമ്മയ്ക്ക് ആദ്യത്തെ ശമ്പളം കിട്ടി. അമ്മ പറഞ്ഞതുപോലെ തന്നെ ഒരു ഞായറാഴ്ച എന്നെയും വിദ്യയെയും ടൗണിലെ നല്ലൊരു റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഞാനും വിദ്യയും ശരിക്കിലും ഞെട്ടി ഇത്രേം വലിയ ഹോട്ടലിൽ ഞാൻ ഇതുവരെ വന്നിട്ടില്ല. അമ്മ വിദ്യയോടും എന്നോടും കൂടി പറഞ്ഞു "ഇന്ന് കമ്പനി അമ്മക്ക് സ്പോൺസർ ചെയ്തേക്കുവാണ് നമ്മൾക്ക് ഇന്ന് ഫുൾ അടിച്ചു പൊളിച്ചു നാളെ പോവ്വാൻ ഉള്ള പാക്കേജ് ഉണ്ട് ".
ഞാനും വിദ്യയും പരസ്പരം നോക്കി അമ്പരന്നു നിന്നു. ടൗണിലെ ഏറ്റവും ആഡംബരമുള്ള ആ റെസ്റ്റോറന്റിലെ മനോഹരമായ ലൈറ്റുകളും അന്തരീക്ഷവും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജീവിതത്തിൽ ഇന്നേവരെ ഇത്രയും വലിയൊരു ഹോട്ടലിൽ ഞാൻ കയറിയിട്ടില്ലായിരുന്നു. അച്ഛൻ വരുത്തിവെച്ച കടങ്ങളുടെയും വീട്ടിലെ പട്ടിണിയുടെയും ഇടയിൽ നിന്ന് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
വിദ്യ എന്റെ കൈയിൽ പിച്ചിക്കൊണ്ട് പതിയെ പറഞ്ഞു, "ഡാ ദീപു... നിന്റെ അമ്മ ശരിക്കും പുലിയാണ് കേട്ടോ. ആദ്യത്തെ ശമ്പളം കിട്ടിയപ്പോഴേക്കും നമ്മളെ ഇത്രയും വലിയ ഹോട്ടലിൽ കൊണ്ടുവന്നില്ലേ!"
ഞാൻ അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു. അമ്മയുടെ മുഖത്ത് വലിയൊരു ആത്മവിശ്വാസവും സന്തോഷവും ഉണ്ടായിരുന്നു. പുതിയ ഫോർമൽ വസ്ത്രങ്ങളും ആഭരണങ്ങളും അമ്മയ്ക്ക് ഒരു പുതിയ ലുക്ക് നൽകിയിരുന്നു.
അമ്മ : "നിങ്ങൾ രണ്ടുപേരും എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? ഇരിക്കൂ... നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ഓർഡർ ചെയ്തോ."
ഞങ്ങൾ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നു. വെയിറ്റർ വന്ന് മെനു കാർഡ് നീട്ടിയപ്പോൾ അതിലെ വിലകൾ കണ്ട് ഞാൻ ഞെട്ടി. ഒരു സാധാരണ ഡിഷിന് തന്നെ വലിയൊരു തുകയുണ്ടായിരുന്നു. ഞാൻ അമ്മയെ രഹസ്യമായി നോക്കി. അമ്മ അത് മനസ്സിലാക്കിയതുപോലെ എന്നെ നോക്കി
💬 Comments
View all comments