Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 2 [ഭരതൻ]
ഇനി വേണ്ട.. പിന്നെയും പിന്നെയും വിളിച്ചുകൊണ്ടേ ഇരുന്നു.. ഞാൻ ആ നമ്പർ ബ്ലോക്ക് ചെയ്തു. എനിക്ക് ആയി ഒന്നും ഇല്ല.. ആരും ഇല്ല.. കരയണം കരയണം ന്ന് മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു.. പക്ഷെ ഒരു ആണായി പിറന്നുപോയില്ലേ.. കരയാൻ പാടില്ലലോ.. പിടിച്ചു വെച്ചു.. അങ്ങനെ ഇരിക്കെ ഫ്ലാറ്റ് എത്തി ഞാൻ ഡ്രൈവറിനു പൈസ കൊടുത്തു. എന്റെ ഫ്ലാറ്റിലേക് പോയി. ലിഫ്റ്റ് കയറി എന്റെ ഡോർ ഇന്റെ അടുത്ത് എത്തിയപോഴേക്കും അവിടെനിന്നും ഒരു ശബ്ദം... അടുത്ത് പോയപ്പോൾ അതെ എന്റെ അപ്പാർട്മെന്റിൽ നിന്നും ആണ്.. ഞാൻ മെല്ലെ ആ ഡോർ ബെൽ അമർത്തി. അതാ എന്റെ പിതാമഹൻ വാതിൽ തുറന്നു.
നീ എവിടെയായിരുന്നു? ഇന്നലെ മുതൽ ഞാൻ നിന്നെ വിളിക്കുവാ
പുറത്തായിരുന്നു പിന്നെ ഹർത്താൽ അല്ലെ അതിൽ ആയിപോയി.
ഈ കഴിഞ്ഞ 4 മാസവും ഹർത്താൽ ആയിരുന്നോ? നീ ഇവിടെ വന്നതിൽപ്പിന്നെ എന്നെ വിളിച്ചിട്ടില്ല.
ഞാൻ തിരക്കിൽ ആയിരുന്നു.
മതി കളവ് പറയണ്ട.
നിങ്ങൾക് എന്താ വേണ്ടേ? എന്തിനാ ഇവിടെ വന്നേ?
എന്റെ മകന്റെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്യം ഇല്ലേ.. നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ച ഞാൻ അല്ലെ ഓടേണ്ടത്..
എനിക്ക് എന്ത് സംഭവിക്കാൻ ഞാൻ ചത്തുപോവുന്നതാണോ പറയുന്നേ
ആ അങ്ങനെ തന്നെ എന്തെങ്കിലും വന്ന ഞാനാ സമാധാനം പറയേണ്ടത്.
അപ്പോഴും ഞാൻ നഷ്ടപ്പെട്ടു എന്ന് നിങ്ങൾക് തോന്നില്ലേ? സ്വന്തം മകൻ പോയി എന്നാ വിഷമം? ഒന്നും ഇല്ലേ.
ഞാൻ പറഞ്ഞുവരുന്നത്..
നല്ല ബെസ്റ്റ് തന്ത തന്നെ...
ഭരത്.. പറയുന്ന കേൾക്.. എന്റെ കാലാവസാനം വരെ ഞാൻ നിന്നെ നോക്കും. നിനക്ക് ജീവിക്കാൻ ഉള്ള പണം അത് എന്റെ കയ്യിൽ ഉണ്ട്.. എനിക്ക് പകരമായി നീ ഒരു കാര്യം ചെയ്യണം..
എന്ത് കാര്യം
ഞാൻ ഇനിമുതൽ നാട്ടിൽ ഉണ്ടാവില്ല വല്ലപ്പോഴും മാത്രം വരുന്ന ഒരാളായി മാത്രം ആണ് ഇനി നീ എന്നെ കാണു. നിന്റെ അമ്മ അവിടെ വീട്ടിൽ ഒറ്റക്ക് ആണ്. അത്കൊണ്ട് അവളെ നീ നോക്കണം. രണ്ടുപേർക്കും ജീവിക്കാൻ ഉള്ള പണം ആവശ്യത്തിൽ അധികം ഞാൻ തെരും.
💬 Comments
View all comments