Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]
ഹോസ്റ്റൽ അത്ര റെഡ്‌ഡിയാവൂലാ.
ഒക്കെ ഒക്കെ..
ഈ സംസാരം മുഴുവൻ ഞാൻ ശ്രദ്ധിച്ചു അവളുടെ കൈ എന്റെ കൈമേലെ തന്നെ ആയിരുന്നു. അതിന്റെ ഇടക്ക് സ്വാതി അത് ശ്രദ്ധിക്കുണ്ടായിരുന്നു. അത് നോക്കി അവൾ പെട്ടന്ന് അല്പം ദേഷ്യം പിടിച്ച ഭാവം അനഘക്ക് കൊടുക്കുണ്ടായിരുന്നു. അങ്ങനെ ഓരോന്നു സംസാരിച്ച ഇന്റർവെൽ ആയി. ക്ലാസിനു വെളിയിൽ ഇറങ്ങി അവിടെ സ്വാതിയും അനഘയും പരസ്പരം അല്പം ഉച്ചത്തിൽ സംസാരിക്കുവായിർന്നു. ഞാൻ അടുത്ത് പോയി നോക്കി. എന്നെ കണ്ടതും അവർ പെട്ടന് വിഷയം മാറ്റിയത് പോലെ എനിക്ക് തോന്നി.
എന്താ രണ്ടാളും സംസാരിക്കുന്നെ?
ചുമ്മാ ഓരോ കാര്യങ്ങൾ - സ്വാതി
എടാ നമ്മക്ക് കാന്റീൻ വരെ പോയാലോ - അനഘ
പോവാലോ വാ.
അല്ല ഈ പീരിയഡ് കയറേണ്ട? ബെൽ അടിക്കാൻ ആയി. - സ്വാതി
അല്ല ഇപ്പൊ ആരാ
എടാ ഇപ്പൊ സജിനി മിസ്സ് ആ ഇന്നലെ ഗ്രൂപ്പിൽ പറഞ്ഞിട്ട് ഇല്ലേ. - അനഘ
ആഹാ എന്നാ വാ നമ്മുക്ക് കാന്റീൻ പോവാം
അല്ലടാ അപ്പൊ ക്ലാസ്സ്..- സ്വാതി
ഒരു ക്ലാസ്സ് അല്ലെ സാരമില്ലെന്നേ.
എന്നാലും..- സ്വാതി
നീ വരുന്നുണ്ടോ? ഞാൻ പോവുകാ
ഡാ നിക്ക് ഞങ്ങളും വരുന്നു. അങ്ങനെ അവരേം കൂട്ടി കാന്റീനിൽ പോയി. എന്റെ വക രണ്ടുപേർക്കും ഓരോ അവിൽ മിൽക്ക് വാങ്ങിക്കൊടുത്തു ഞാൻ ഒരു കാപ്പിയും കുടിച്ചു
അല്ല നിങ്ങൾ എന്താ എന്നും ലേറ്റ് ആയി വരുന്നേ?
അത്.. - അനഘ
എടാ അത് ഞങ്ങൾ ഇവള്ടെ ചെക്കനെ കാണാൻ വേണ്ടി പോകും ഡെയിലി അതാ.- സ്വാതി.
അനഘയ്ക്കു പറയാൻ താല്പര്യം ഇല്ലായിരുന്നു പക്ഷെ സ്വാതി പെട്ടന് അത് പറഞ്ഞു. അത് പറഞ്ഞതും അനഘയുടെ മുഖം ദേഷ്യം വന്ന പോലെ ഉണ്ടായിരുന്നു.
ശെരിക്കും?.
ആ ഞങ്ങൾ ഡെയിലി എന്റെ ചെറുക്കനെ കണ്ടതിനു ശേഷം ആണ് ഇവിടെ വരു.
ആഹാ പക്ഷെ ക്ലാസ്സ് കഴിഞ്ഞ് കണ്ടാലും പോരെ അതാവുമ്പോ ലേറ്റ് ആവില്ലലോ?
അവനു വൈകുന്നേരം കളിക്കാൻ പോവണം അതൊക്കെ ഉള്ളത് കൊണ്ട്.
പക്ഷെ നിനക്ക് അല്ലെ അറ്റന്റൻസ് പോവുന്നത്?
അത്
💬 Comments
View all comments