Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]
ശെരിയാ..
അവൾക് മാത്രമല്ല എനിക്കും - സ്വാതി
നീ കമിറ്റെഡ് അല്ലെ?
അല്ലന്നേ ഞാൻ സിംഗിൾ ആ - സ്വാതി
ശെരിക്കും?
അതേടാ ശെരിക്കും എന്തെ?- സ്വാതി
അല്ല സ്വതവേ കാണാൻ സുന്ദരിയായ കുട്ടികൾ ഒക്കെ പെട്ടന് കമിറ്റെഡ് ആവുമല്ലോ അത്കൊണ്ട് ചോദിച്ചതാ.
പോടാ അവിടന്ന് ഞാനൊക്കെ കൊറേ ആയി സിംഗിൾ തന്നെ.- സ്വാതി പെട്ടന്ന് അനഘ അവിടെ നിന്നും എണിറ്റു ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽ പോയി വരാം എന്ന് പറഞ്ഞു.
അല്ല കൊറേ ആയി സിംഗിൾ എന്ന് പറഞ്ഞാൽ മുന്നേ കമിറ്റെഡ് ആയിരുന്നു എന്നല്ലേ..?
അങ്ങനെ ചോദിച്ച ആ ഒരിക്കൽ... പക്ഷെ അത് ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു കൂടാതെ വീട്ടിലും പിടിച്ചു സീൻ ആയിരുന്നു അവൻ ആണേ വെറും മോണ പിടിച്ചപ്പോൾ തന്നെ ബ്രേക്പ് ആക്കിപ്പോയി. അതിനു ശേഷം പിന്നെ ഇതുവരെ ഞാൻ ആരേം നോക്കില്ല. കുറേപേർ പ്രൊപ്പോസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു പക്ഷെ ആർക്കും വീണുകൊടുത്തിട്ടില്ല.
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. പെണ്ണിന് അല്പം ഇളക്കം ഉണ്ടെന്ന് എനിക്ക് മനസിലായി.
അത് നന്നായി. എടാ അനഘയ്ക്കു എന്ത് പറ്റി? അവൾ പെട്ടന് സൈലന്റ് ആയി പെട്ടന് തന്നെ പോയി.
എടാ അതോ.. അതവളുടെ പേർസണൽ ഇഷ്യൂ ആണ്.
എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറയാം
അയ്യോ അങ്ങനെ ഒന്നും അല്ലടാ ഞാൻ ഇപ്പൊ എങ്ങനയാ നിന്നോട് പറയുവാ. അവളുടെ ബോയ്ഫ്രണ്ട് ഇല്ലേ അവനും ആയി അല്പം ഇഷ്യൂ ഉണ്ട്. അതാ പെട്ടന് ഞാൻ അവനെ പറ്റി പറഞ്ഞപ്പോൾ അവൾ സൈലന്റ് ആയത്.
ഒക്കെ ഒക്കെ വല്ല സൗന്ദര്യപ്പിണക്കം വല്ലതും ആണോ?
ഏയ് ഇത് ഒരല്പം സീരിയസ് ആണ്..
എന്താ സംഭവം.
അത് എനിക്ക് പറയാൻ പറ്റില്ലടാ.
ഒക്കെടാ.. സാരമില്ല.
നിലവിൽ പറയാൻ പറ്റില്ല....ഭാവിയിൽ നമ്മൾ ഒരുമിക്കുമ്പോൾ പറയാം. അവൾ മെല്ലെ പറഞ്ഞു. ഞാൻ കേൾക്കാത്ത ഭാവത്തിൽ പറഞ്ഞു
എന്ത്?..
ഒന്നുമില്ലടാ..
അങ്ങനെ അനഘ വന്നു ഞങ്ങൾ അവിടെ നിന്നും പോയി ക്ലാസ്സിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ സ്വാതിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്നും ആൾകാർ വന്നു
💬 Comments
View all comments