0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4

Author : pakkaran Read All Parts 1K

പൊക്കോ. ഞാൻ എന്താന്ന് വച്ചാൽ ചെയ്തോളാം

വീട്ടിൽ എത്തിയിട്ടും എന്റെ വിറയൽ മാറിയില്ല. രാത്രി കിടന്നിട്ടു ഉറക്കവും വരുന്നില്ല. ദൈവമേ അയാൾ മരിച്ചു കാണുമോ. കണ്ണടച്ചാൽ അയാൾ നിലവിളിക്കുന്നതുമാത്രം. വല്ല വിതനെയും നേരം വെളുപ്പിച്ചു. സ്കൂളിൽ എത്തിയതും ഞങ്ങൾ നേരെ സ്റ്റാഫ് റൂമിലേക്കോടി ഞങ്ങളെ കണ്ടതും ഇന്തു ടീച്ചർ പുറത്തേക്കിറങ്ങി വന്നു

എന്താ മക്കളെ എന്താ കാര്യം

ടീച്ചർ ഞങ്ങൾ രണ്ടും ഇന്നലെ ഉറങ്ങിയിട്ടില്ല സാറിന് എന്തായി. കണ്ണടച്ചാൽ അയാളുടെ രൂപമാ എന്തായി ടീച്ചറെ ജീവനോടെ ഉണ്ടോ

ഉം പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല ICU വിലാ എന്നെ ഉള്ളു. ഇന്നലെ അയാളുടെ കാറു മാത്രം പോകാത്തത് കണ്ടു സംശയം തോന്നി സെക്യൂരിറ്റി പോയി നോക്കിയപ്പോഴാ കണ്ടേ അയാൾ അപ്പൊത്തന്നെ പ്രിൻസിപ്പ്ളിനെ വിളിച്ചു വരുത്തി അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. പേടിക്കാനൊന്നുമില്ല ചതവ് മാത്രമേ ഉള്ളു എന്ന പറഞ്ഞിരിക്കുന്നെ. ആരോ ഒളിഞ്ഞിരുന്നു അടിച്ചെന്നാ പോലീസിനോട് പറഞ്ഞിരിക്കുന്നെ. പോലീസു പറയുന്നേ ഒരു ആജാനു ബാഹു വായ പുരുഷനായിരിക്കേണം ഇതിനു പിന്നിലെന്നാ. എന്നാലും എന്തടിയാ മക്കളെ അവൾ അടിച്ചേ. ഇവിടെ ആർക്കും കൂടുതലായി ഒന്നും അറിയില്ല ആരോ അയാളെ അടിച്ചു ഹോസ്പിറ്റലിലായി എന്നുള്ളതല്ലാതെ സെക്യൂരിറ്റിയും വിശദമായി ആരോടും ഒന്നും പറഞ്ഞിട്ടില്ല. പോലീസു ആ റൂമിൽ തെളുവെടുപ്പിനു വന്നിട്ടുണ്ട്

അയ്യോ അവർക്കു എന്തേലും സംശയം ഉണ്ടോ

ഞാൻ പറഞ്ഞില്ലേ മക്കളെ അവർ ജിമ്മനായ പുരുഷനായാ തേടുന്നെ അല്ലേലും നിങൾ എന്തിനാ പേടിക്കുന്നെ. എന്തായാലും നിങ്ങൾക്കിന്നു ഉച്ചവരെയെ ക്‌ളാസ്സുള്ളൂ ഞങ്ങൾ അയാളെ കാണാൻ ഹോസ്പിറ്റലിൽ പോകുകയാ ഉച്ചക്ക് ശേഷം നാളെ വന്നിട്ട് വിശദമായി പറയാം.

💬 Comments

View all comments