0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5

Author : pakkaran Read All Parts 1K

കടന്നെങ്ങാനാ…

നീ എന്താ ആലോചിക്കുന്നെ കയറു കൊച്ചെ അമ്മ മുന്നിലിരുന്ന് പറഞ്ഞു.

ഞാൻ പുറകിലെ ഡോർ തുറന്നു പുറത്തിറങ്ങി 'അമ്മ മുന്നിലെ ഡോർ തുറന്നു

അമ്മാ കുറച്ചു നീങ്ങു എനിക്ക് ഇരിക്കണ്ടേ

അതിനു ഞാൻ നീങ്ങുന്നെ എന്തിനാ. നീയെന്റെ മടിയിൽ ഇരുന്നോ.

എനിക്ക് കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്ക് അറിവായത്തിനു ശേഷം അമ്മ എന്നെ മടിയിൽ ഇരുത്തിയ ഓർമയില്ല. സുറുമിയുടെ 'അമ്മ അവളെ മടിയിലുരുത്തി കൊഞ്ചികുന്ന കാണുമ്പോൾ, അവളുടെ അമ്മയുടെ മടിയിൽ ഇരിക്കുമ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് എന്റെ അമ്മയും എന്നെ അങ്ങനെയൊക്കെ ലാളിച്ചിരുന്നെങ്കിൽ എന്ന് .'അമ്മ അങ്ങനെ ആയിരുന്നു. 'അമ്മ ആരോടെങ്കിലും ചിരിച്ചു സംസാരിക്കുന്നതു കാണുന്നതുതന്നെ അപൂർവം എപ്പോഴും ദുഃഖം താളം കെട്ടി നിൽക്കുന്ന മുഖം. ആ വീടെ ഒരു നരകമായിരുന്നു. അവിടെ ഒന്ന് ഉറച്ചു സംസാരിക്കാനോ ചിരിക്കാനോ ഒന്നിനും അനുവാദമില്ല എല്ലാത്തിനും അപ്പൂപ്പന്റെ (ഞങ്ങൾ വിളിക്കുന്നത് ഹിറ്റ്ലർ) എന്നാ പട്ടാള ചിട്ട. ആരെങ്കിലും മറിച്ചു പ്രവർത്തിച്ചാൽ ചന്തിയിൽ അപ്പൂപ്പന്റെ ചൂരലിന്റെ ചൂടറിയും. അതിനവിടെ വലിപ്പ ചെറുപ്പമൊന്നുമില്ല എന്റെ മുന്നിൽ വച്ച് തന്നെ അപ്പുപ്പൻ എത്ര തവണ അമ്മയെ അടിച്ചിരിക്കുന്നു. എല്ലാർക്കും പേടിയാ അപ്പൂപ്പനെ. മാമന്മാർപോലും നിക്കറിൽ മുള്ളും അപ്പുപ്പൻ ഒന്ന് ദേഷ്യപ്പെട്ടാൽ. കണ്ണൻ മാമന്റെ ഭാര്യ ഒരിക്കൽ അടികൊണ്ടു മുള്ളിപോയതു എനിക്ക് ഇപ്പോഴും ഓർമയുണ്ട്. വിവാഹം കഴിഞ്ഞു കുറച്ചു നാളെ ആയിട്ടുള്ളു, അപ്പുപ്പൻ വരുന്നത് കാണാതെ മാമി അപ്പൂപ്പന്റെ പട്ടാള ചിട്ടയെ പറ്റി ഞങ്ങളോട് കളിയാക്കി പറഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു . പെട്ടന്ന് അപ്പുപ്പൻ ഇവിടന്നാ വടിയുമായി പ്രത്യക്ഷ പെട്ടതെന്നറിയില്ല, മാമി അപ്പുപ്പൻ എന്ന് പറയുന്നതിന്

💬 Comments

View all comments