Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]
ആണ് ചോദിച്ചത്.. ദേഷ്യവും ആശ്ചര്യവും മുഖത്തു.. സംസാരം കേട്ട് ചേച്ചിയും എത്തി നോക്കി..
"കല്യാണ സാരി ഞാൻ എടുക്കാം എന്ന് കരുതി.. എന്തിനാ എല്ലാം ചേട്ടൻ വാങ്ങുന്നത്.. ചേച്ചിക്ക് ആൾകാർ ഉണ്ടെന്നു പുള്ളിയും ഒന്ന് അറിഞ്ഞിരിക്കട്ടെ.."
ചേച്ചിടെ മുഖത്തു ചെറിയൊരു പുഞ്ചിരി വിടർന്നെങ്കിലും അത് പെട്ടെന്ന് തന്നെ അവർ മറച്ചു പിടിച്ചു..
"അതൊന്നും വേണ്ട.. നീ പൊയ്‌ക്കെ.." ആന്റി
"ഒന്ന് മിണ്ടാതിരി ആന്റി.. ഞാൻ തീരുമാനിച്ചോളാം" ശെടാ.. ഇവർക്കിത് എന്തിന്റെ മൊട ആണ്..
"ആ നീ എത്തിയോ.. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു" അതും പറഞ്ഞു നാണു ചേട്ടൻ അങ്ങോട്ടേക്ക് വന്നതും ആന്റിടെ വാ അടഞ്ഞു.. അങ്ങേരെക്കാളും ഈ കല്യാണം നടത്താൻ ഇപ്പൊ ആർത്തി ആന്റിക്കാണ്..
"സാരിയൊക്കെ നോക്കിയോ.. " ഞാൻ ചോദിച്ചു..
"രണ്ടു മൂന്നെണ്ണം നോക്കി.. അതിലാ ഇപ്പൊ കൺഫ്യൂഷൻ"
"എവിടെ നോക്കട്ടെ"
പച്ചയും ചുവപ്പും നീലയും..
"ചേച്ചിക്ക് ചുവപ്പല്ലേ ചേര്ന്നെ.. " ഞാൻ ആധികാരികമായി പറഞ്ഞു..
"നീ മിണ്ടാതിരി.. അവൾ തീരുമാനിക്കട്ടെ" ആന്റി ഇടങ്കോലിട്ടു..
"ചുവപ്പാ എനിക്കും ഇഷ്ടപെട്ടത്.. " ചേച്ചി താഴേക്ക് നോക്കി പറഞ്ഞു..
ആന്റി എന്നെ ഒന്ന് ചിറഞ്ഞത് ഞാൻ മൈന്ഡാക്കിയില്ല .. ഒന്ന് പോയെടി.. നിനക്ക് കൂടി വേണ്ടിയാണ് ഞാൻ ഈ കല്യാണത്തിന് എതിര് പറയാത്തെ.. അവരുടെ മോളെ ഓർത്തു.. അതിനിടയ്ക്കാണ് വീണ്ടും ഇട്ടു മൂപ്പിക്കുന്നെ..
"എന്നാ അത് ഉറപ്പിക്കാം.. തലേന്നത്തെക്ക് എടുത്തോ?" ഞാൻ ചോദിച്ചു..
"തലേന്നോ" ചേച്ചിയാണ് പെട്ടെന്ന് ചോദിച്ചത്..
"ആ.. അത് ഞാൻ പറയാൻ വിട്ടു വൈശാലി.. ഞങ്ങൾ ഇന്നലെ പോയി ഒരു ഹാൾ ബുക്ക് ചെയ്തു..
💬 Comments
View all comments