0%

Chapter Title : ഏട്ടത്തി [Achillies]

Author : Achillies Read All Parts 6.6K

ഇളിച്ച പെണ്ണിന്റെ കവിളിൽ പിച്ചി കിച്ചു വലിച്ചപ്പോൾ അവൾ മുത്തുചിതറും പോലെ പൊട്ടിച്ചിരിച്ചു.

"നിന്റെ ചാരുതയോ…

ഒഴുകും മോഹലയമായി…

കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണി….

ഇത് നിന്റെ സാമ്രാജ്യം…"

മാഷിന്റെ മാന്ത്രികതയിൽ അലിഞ്ഞു കിച്ചു തന്റെ പെണ്ണിന്റെ വിടർന്ന മുഖം നോക്കി കിനാവുകൾ കണ്ടു,

ഏട്ടത്തി ഇന്ന് പ്രാണനോളം പോന്ന പ്രണയമായ അവരുടെ പ്രണയകഥ.

*******************************

"ഏട്ടത്തിക്ക് പൊക്കൂടെ ഇവിടുന്ന് എവിടേക്കെങ്കിലും, എന്തിനാ ഈ ദുഷ്ടനെ സഹിച്ചു ജീവിക്കണേ…"

അടുക്കള വാതിൽപ്പുറത്തു അടി കൊണ്ടു വീങ്ങിയ കവിളിൽ ഐസ് വെച്ചു പതിയെ തഴുകുമ്പോൾ കിച്ചു നീരജയോട് ചോദിച്ചു.

ചോര പൊടിഞ്ഞ ചുണ്ടു വലിച്ചൊരു നേർത്ത ചിരി മാത്രമായിരുന്നു അവളുടെ മറുപടി, അതിനും മുകളിൽ അവൻ കണ്ടത് കണ്ണിന്റെ കോണിൽ പൊടിഞ്ഞ നീർക്കണം ആയിരുന്നു.

നീരജയെ ഏട്ടൻ കൃഷ്ണൻ കെട്ടി വീട്ടിൽ കൊണ്ടു വന്നു രണ്ടാമത്തെ ആഴ്ച്ച തുടങ്ങി കിച്ചു കണ്ടു തുടങ്ങിയതാണ് പട്ടിയെ പോലെ കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ചട്ടവും ചിട്ടയും പഠിപ്പിക്കുന്ന കാട്ടാളനെ.

പ്ലസ് ടു വിനു പഠിക്കുന്ന പതിനേഴ്കാരന്, വീടിന്റെ കാരണവ സ്ഥാനമുള്ള പതിനൊന്നു വയസ്സിന് മൂപ്പുള്ള, ദേഷ്യവും അഹങ്കാരവും കൈ മുതലായുള്ള ദയ തൊട്ടു തീണ്ടിയിട്ടില്ലാത്ത കൃഷ്ണനെ പേടി ആയിരുന്നു,

നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കി, മദം പൊട്ടിയ ഒറ്റയാനെ പോലെ നടക്കുന്ന ഏട്ടനെ,

പേടിക്കൊപ്പം വളരും തോറും വെറുപ്പ് കൂടി ഊതിയിറക്കിയാണ് ഏട്ടൻ എന്ന പദം കിച്ചു അറിഞ്ഞത്.

ഒറ്റയാനെ തളക്കാൻ പെണ്ണിന് കഴിയും എന്ന വിവരമില്ലായ്മയ്ക്ക്.

ഏതോ പാവപ്പെട്ട വീട്ടിലെ മൂന്നു മക്കളിൽ മൂത്ത നീരജയെ ഏട്ടന് വേണ്ടി കണ്ടെത്തിയ

💬 Comments

View all comments