Chapter Title : ഏട്ടത്തി [Achillies]
വല്യമ്മ സുമയോട് അവനു കലിയടങ്ങാത്ത ദേഷ്യം ആയിരുന്നു,
അവനെക്കാൾ അഞ്ചു വയസ്സ് മാത്രം മൂപ്പുള്ള തുമ്പപ്പൂ പോലെ ഭംഗിയുള്ള നീരജയെ ഏട്ടൻ കെട്ടിക്കൊണ്ടു വീട്ടിലേക്ക് വരുമ്പോൾ, ഏട്ടത്തിയെ എങ്കിലും നല്ലോണം നോക്കണേ എന്നു മാത്രമേ കിച്ചു പ്രാർത്ഥിച്ചിട്ടുള്ളൂ,
എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയായി മാറി,
പെണ്ണിനോടുള്ള ആദ്യത്തെ അഭിനിവേശം കൃഷ്ണന് രണ്ടാഴ്ച്ച കൊണ്ടു കെട്ടടങ്ങി,
മധുവിധുവിന്റെ കളി ചിരികൾ ഉയരേണ്ട മുറിയിൽ നിന്നു, നിസാഹായായ പെണ്ണിന്റെ തേങ്ങലും, അടികൊണ്ടു പുളയുന്ന കരച്ചിലുകളും മാത്രം പല രാത്രികളിൽ നിശബ്ദത കീറിമുറിച്ചപ്പോൾ, കിച്ചു പല തവണ പ്രാകിയിരുന്നു,
അവരുടെ അമ്മ അമലയ്ക്ക് പോലും ആ കാട്ടാളനെ തടയാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല,
കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.
അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,
കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.
"സ്സ്...സ്സ്സ്…."
എരിവ് വലിക്കും പോലെ അവൾ തേങ്ങി.
"ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ...അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…"
കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,
ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,
അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,
ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ
💬 Comments
View all comments