Chapter Title : ഏട്ടത്തി [Achillies]
വലിച്ചും ഒക്കെ അവൻ പഠിക്കുന്നതിനിടയിൽ മസ്സാജ് ചെയ്തു.
"ഡാ….ഞാൻ താഴെക്ക് പോവാ...രാത്രിയിലേക്ക് എന്തേലും വെക്കണ്ടേ...എന്നിട്ട് കുറച്ചൊന്നു ഉറങ്ങണം…
രാത്രി ഞ്ഞി എന്താണോ ബാക്കി എന്നറിയില്ലാല്ലോ.."
ബുക്ക് അടച്ചു മുടി വാരികെട്ടി അവൾ വേദനയോടെ അവനെ നോക്കി ചിരിച്ചു.
"ആ ചിരവ വലിച്ചൊന്നു കൊടുക്ക് ഏട്ടത്തി, ചിലപ്പോ നന്നായിക്കോളും…"
"പോടാ ചെക്കാ….ന്റെ കേട്ട്യോനാ….."
"ഓ പിന്നെ, കെട്ട്യോൻ അല്ല കാലമാടനാ,കഴുവേറി.…"
കിച്ചുവിന് വെറുപ്പ് അടക്കാൻ കഴിഞ്ഞില്ല.
"ഡാ….എന്തൊക്കെയാ പറയുന്നേ എന്നു വല്ലോം അറിയോ, നിന്റെ ഏട്ടനാ,..."
അവളുടെ ശാസന കേട്ട് കിച്ചു അവളെ നോക്കി.
"ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല, എന്നോട് ചെയ്‌തിട്ടുള്ളതൊന്നും എനിക്ക് മറക്കാനും പറ്റില്ല,,...ഏട്ടത്തിയെ ഓർത്തിട്ട് മാത്രാ ഇല്ലേൽ ഒരവസരം കിട്ടിയാൽ ചിലപ്പോ ഞാൻ…"
"കിച്ചൂ….."
നീരജയുടെ സ്വരം ഉയർന്നു, അവളുടെ കണ്ണിൽ ഭയം താഴ്ന്നു പറന്നു.
"നിനക്ക് എന്താ ഭ്രാന്താ…"
അവന്റെ കയ്യിൽ പിടിച്ചവൾ ചോദിച്ചു.
"സത്യാ ഏട്ടത്തി, എനിക്കിത് ആരോടും പറയാൻ പറ്റില്ല അമ്മോട് പോലും….പുഴുത്തു നാറിയ ശവത്തിനെക്കാളും അറപ്പാ എനിക്ക് അവനോടു,....
അവന്റെ കഴപ്പിനു ആദ്യം ഇരയാവേണ്ടി വന്ന ഒരു എട്ടു വയസ്സുകാരൻ ഇപ്പോഴും ഉണ്ട് ഉള്ളിൽ എവിടെയോ….
എല്ലാം മറക്കാൻ നോക്കാ ഞാൻ, പക്ഷെ രാത്രി ഏട്ടത്തിയെ നോവിക്കുന്ന ആ ചെറ്റയെ കാണുമ്പോൾ എനിക്കറിയില്ല, ഞാൻ ആലോചിക്കാറുണ്ട് ഞാൻ അത് ചെയ്താൽ എന്റെ ഏട്ടത്തിക്കും അമ്മയ്ക്കും സമാധാനത്തോടെ ജീവിക്കാല്ലോ എന്നു... "
അവന്റെ കണ്ണു നിറയുന്നതും മുഖം വലിഞ്ഞു മുറുകുന്നതും ഞരമ്പുകൾ തിനർത്തു വരുന്നതും വിറക്കുന്നതും കണ്ട നീരജ അറിഞ്ഞ സത്യങ്ങൾ കൊണ്ടു മരവിച്ചു പോയിരുന്നു, പല മുഖങ്ങൾ
💬 Comments
View all comments