Chapter Title : ഏട്ടത്തി [Achillies]
ഉള്ള സ്വന്തം ഭർത്താവിന്റെ പുതിയ മുഖം.
അയാൾ തൊട്ട സ്വന്തം ശരീരം ഓർത്ത നീരജ ഒരു നിമിഷം ഒന്നു അറച്ചു പോയി.
അടുത്ത നിമിഷം കിച്ചുവിനെ ചുറ്റിപ്പിടിച്ചു അവൾ കരഞ്ഞു.
അവനെ മാറോടു ചേർത്തു അവൾ വേദനയൊഴുക്കി കളഞ്ഞു.
എത്രയോ നേരം അവർ അങ്ങനെ ഇരുന്നു.
അവന്റെ മുഖം ഉയർത്തി നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു,.
എന്നിട്ടും മതിയാകാതെ കവിളിലും കണ്ണിലും മുഖത്തു ഓരോ ഇടത്തും അവൾ ചുണ്ട് ചേർത്തു.
പിന്നെ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു മാറി, മുഖം കൈതണ്ട കൊണ്ടു തുടച്ചു മുഖം കൊടുക്കാതെ പുറത്തേക്ക് പോയി.
******************************
രാത്രി വൈകി കൃഷ്ണൻ വന്നു അന്നും നീരജയുടെ ദയനീയമായ കരച്ചിലും കൃഷ്ണന്റെ ആക്രോശവും കിച്ചുവിന്റെ കാതിൽ നിറഞ്ഞപ്പോൾ, മുഷ്ടിചുരുട്ടി തന്റെ ക്രോധം അവൻ ബെഡിൽ ഇടിച്ചു തീർത്തു.
അപ്പുറം ഉയരുന്ന പെണ്ണിന്റെ തേങ്ങലുകൾ അവന്റെ നെഞ്ചിനെ കീറി മുറിക്കുമ്പോൾ അവനു തോന്നിയത് തന്റെ പ്രാണൻ തന്നെയാണ് അപ്പുറത്തു കേഴുന്നത് എന്നാണ്.
അപ്പുറത്തെ ഒച്ചപ്പാടുകൾ കെട്ടടങ്ങിയിട്ടും കിച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല…
നീരജയെ കാണണം എന്ന് വല്ലാത്ത ആഗ്രഹം നെഞ്ചിൽ നിറഞ്ഞങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഏട്ടത്തി പരിവേഷം ഉള്ളിൽ കിടന്നു നീറി.
ഉറക്കം വരാതെ നെഞ്ചും മനസ്സും വീണ്ടും പിടഞ്ഞപ്പോൾ കിച്ചു എഴുന്നേറ്റു…വാതിൽ തുറന്നു അവൻ പുറത്തിറങ്ങി അവരുടെ മുറിയുടെ മുന്നിലൂടെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ വാതിലിനിടയിലേക്കൊരു നിമിഷം പാളി, നിരാശയോടെ താഴേക്ക് ചെന്നു അടുക്കളയിൽ കടന്നതും അവിടെ ഒരു രൂപം കണ്ടു കിച്ചു ഞെട്ടി…
കൈ നീട്ടി ലൈറ്റ് തെളിച്ചപ്പോൾ ഇരുട്ടിലെ രൂപം നീരജയായി അവന്റെ
💬 Comments
View all comments