Chapter Title : ഏട്ടത്തി [Achillies]
നിന്ന് പോവും എന്നുമൊക്കെ കരുതി പക്ഷെ കഴിയുന്നില്ല…
എങ്കിലും ഇനി ഞാൻ വരില്ല...ശല്യപ്പെടുത്താനും മിണ്ടാനും ഒന്നും…"
ഇടറിപ്പറഞ്ഞു കിച്ചു നടന്നു നീങ്ങുമ്പോൾ നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അലറി കരയാൻ തോന്നിയെങ്കിലും
നെഞ്ചു കല്ലാക്കി അവൾ യാന്ത്രികമായി ഓരോന്നു ചെയ്തു.
*******************************
"അമലേ….."
രാത്രി സുമയുടെ നീട്ടിയുള്ള വിളി കേട്ടാണ് അമലാമ്മയും നീരജയും വീടിന് പുറത്തു വന്നത്.
ഇരുട്ട് പരന്ന മുറ്റത്ത് തൂങ്ങിക്കിടന്ന സീറോ ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നിന്നുകൊണ്ട് കോലായി കേറി വരുന്ന സുമയെ നോക്കി രണ്ടുപേരും നിന്നു.
"വല്ലതും അറിഞ്ഞോ അമലേ നീ…."
"എന്തറിഞ്ഞോന്നാ പറയാതെങ്ങനാ അറിയുന്നെ സുമേടത്തി…"
മുടി വാരി കെട്ടി അമലമ്മയ്ക്ക് പിറകെ നീരജയും ചെതുങ്ങി നിന്നു.
"കൃഷ്ണൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്നു പറേണ കേട്ടു…
വസുവേട്ടൻ ഇപ്പൊ വന്നു കേറിയെ ഉള്ളൂ…"
സുമ പറഞ്ഞത് കേട്ട അമലാമ്മ വിറച്ചു പോയിരുന്നു…
"ഈശ്വര….ഇവനെക്കൊണ്ട് ഞാൻ ഇനി എന്താ ചെയ്യേണ്ടേ...ഇതെന്തണ്ടായത്….
ഡാ….ഡാ….കിച്ചു…."
കസേരയിലേക്ക് ഇരുന്നു പോയ അമലാമ്മയെ പിടിച്ചു നീരജ കണ്ണു തുടച്ചു തല കുനിച്ചു നിന്നു.
ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന കയ്പുകൾ ഏറ്റെടുക്കാൻ എന്ന പോലെ.
"എന്താ….അമ്മേ….എന്ത് പറ്റി…"
നീരജയെ അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്ന കിച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ തന്നെ ആയിരുന്നു.
"എടാ...കൊച്ചേ നിന്റെ ഏട്ടൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്ന്…..
ഇന്ന് വൈകിട്ട്...ഏട്ടൻ വന്നപ്പോൾ പറഞ്ഞതാ…."
"മോനു ഒന്നു പോയി അന്വേഷിക്കടാ….എത്ര കൊള്ളരുതാത്തവൻ ആയാലും നിന്റെ ഏട്ടൻ അല്ലെ…."
കണ്ണ് നിറച്ചു അമ്മ പറയുന്നത് കേട്ട കിച്ചു ഉടുപ്പ് മാറാനായി അകത്തേക്ക് നടന്നു, അപ്പോഴും
💬 Comments
View all comments