Chapter Title : ഏട്ടത്തി [Achillies]
തെറ്റെല്ലാം തന്റേതെന്നു ഏറ്റുകൊണ്ടെന്ന പോലെ നിന്ന നീരജയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല.
"വന്നു കേറുന്ന പെണ്ണിന് ചൊണ ഇല്ലേൽ ഇങ്ങനെയ….കെട്ടുന്നേന് മുന്നേ അവന് ഇത്രേം പ്രശ്നം ഇല്ലായിരുന്നെന്നു തോന്നുന്നു…"
മിണ്ടാതെ എല്ലാം ഉള്ളിലടക്കി ഉരുകുന്ന നീരജയുടെ നേരെ സുമ വിഷം തുപ്പാൻ തുടങ്ങി.
"അവളെ പറയേണ്ട ഏട്ടത്തി…
അവനെക്കൊണ്ടു ഏറ്റവും കൂടുതൽ കണ്ണീരു കുടിച്ചത് എന്റെ കുട്ടിയ…"
നീരജയുടെ കയ്യിൽ തലോടി ശ്വാസം വലിച്ചുകൊണ്ട് അമല പറഞ്ഞതുകേട്ട നീരജ പൊട്ടിക്കരഞ്ഞുകൊണ്ട് അമലാമ്മയുടെ മടിയിലേക്ക് വീണു.
"ഏട്ടത്തി...ഏട്ടനോട് ഒന്നു പറയുവോ കിച്ചുവിൻറെ കൂടെ ഒന്നു പോകാൻ…"
കിച്ചു താഴേക്ക് എത്തിയപ്പോൾ അമലാമ്മ സുമയോട് ദയനീയമായി ചോദിച്ചു.
"ഒന്നും പറയേണ്ടെന്റെ അമലേ...അവന്റെ ഒരു കാര്യത്തിനും ഇനി എന്നെ വിളിച്ചേക്കരുതെന്നു പറഞ്ഞാ കേറി വന്നത് തന്നെ…"
കഷ്ടം വെച്ചു താടിയിൽ കൈ വെച്ചു ഇരുന്ന സുമയെ നോക്കി ഇനി ഒന്നും പ്രതീക്ഷിക്കണ്ട എന്നു മനസിലായ കിച്ചു ഇറങ്ങി പുറത്തേക്ക് നടന്നു.
*******************************
"എന്തായി മോനെ...എന്തേലും വിവരം ഉണ്ടോ…."
രാത്രി ഏറെ വൈകി എത്തിയ കിച്ചുവിനെ കാത്തു തന്നെ അമലയും നീരജയും ഇരുന്നിരുന്നു.
"വായനശാലയുടെ അവിടെ പാർട്ടിക്കാരുടെ എന്തോ ബോർഡ് വെക്കുന്നതും ആയി വാക്ക് തർക്കം ഉണ്ടായത…
മധ്യസ്ഥം നിക്കാൻ വന്ന ചന്ദ്രൻ മാഷുടെ തലയ ഏട്ടൻ തല്ലിപ്പൊട്ടിച്ചേ…
പോലീസ് കേസ് എടുത്തിട്ടുണ്ട് പോരാത്തതിന് പാർട്ടിക്കാരും ഇറങ്ങിയിട്ടുണ്ട്…"
"ഈശ്വര….എന്നിട്ട് അവൻ എവിടെയാടാ…"
"ഏട്ടനെ കുറിച്ചു വിവരം ഒന്നും ഇല്ല…
വധശ്രമത്തിനാ കേസ്, തല്ലിയ വഴിക്ക് ഓടി പോയെന്ന കേട്ടത്…"
"ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്റെ ഭഗവാനെ…"
"പോരുന്ന വഴിക്ക് സുഭാഷേട്ടനെ കണ്ടു,
💬 Comments
View all comments