0%

Chapter Title : ഏട്ടത്തി [Achillies]

Author : Achillies Read All Parts 6.6K

പുറത്തേക്ക് എത്തിയപ്പോൾ ഉമ്മറത്ത് കസേരയിൽ ശുഷ്‌ക്കിച്ച

ഒരു കാഷായക്കോലം കണ്ടാണ് കിച്ചുവിനെ നോക്കിയത്.

ആരാ എന്നു അമലാമ്മ കണ്ണുകൊണ്ട് കിച്ചുവിനോട് ചോദിച്ചു.

"ഏട്ടനെ അറിയാം എന്നു തോന്നുന്നു…"

"നമസ്കാരം...ഞാൻ വാരണാസിയിൽ നിന്നു വരുവാ….നാട് കൊല്ലത്തായിരുന്നു, ഇപ്പൊ അവിടെ ആരും ഇല്ല…

ഞാൻ ഇങ്ങനെ ആയിട്ട് ഇപ്പൊ കുറെ വർഷായെ…"

ചെറിയ ശബ്ദത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.

"കാശിയിൽ വെച്ചിട്ടാ കൃഷ്ണനെ പരിചയപ്പെടുന്നെ, അവിടുത്തെ ഒരു ആശ്രമത്തിൽ വെച്ചു, ആരോടും അങ്ങനെ വലിയ സംസാരം ഒന്നും ഇല്ലാത്ത ഒരാള്, ഒരു വർഷം ആയിക്കാണുള്ളൂ ഞങ്ങള് പരിചയപ്പെട്ടിട്ടെ…

എന്റെ യാത്രകളിൽ ഉള്ള ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അതും…

മലയാളി ആയതുകൊണ്ട് ഞാൻ കുറച്ചൊക്കെ സംസാരിച്ചു, ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും നാട് ഇതാണെന്നു പറഞ്ഞു.

പിന്നെ ഞാൻ യാത്ര തുടർന്നു….

ഒരു മാസം മുന്നേ ഞാൻ വീണ്ടും ആശ്രമത്തിൽ ഒന്നു കയറി.

അവിടെ അപ്പോൾ കൃഷ്ണൻ ഉണ്ടായിരുന്നില്ല…

ചോദിച്ചപ്പോൾ ഒരു ദിവസം ഇറങ്ങി പോയി എന്നാണ് പറഞ്ഞത്.

എന്നിട്ട് ഈ കത്തും എടുത്തു തന്നു.

അയാളുടേതായ എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് പോയത്.

ഇതാണ് കത്ത്‌...നോക്കിക്കൊള്ളൂ…"

നീട്ടിയ കത്തിൽ തുറന്നപ്പോൾ മഷി പടർന്ന പഴയ ഒരു ബുക്കിന്റെ പേജിൽ കൃഷ്ണന്റെ കയ്യക്ഷരത്തിൽ കുറച്ചു വരികൾ കിച്ചു വായിച്ചു.

"ലോകം കണ്ട എനിക്കിനി കാണാൻ ഒന്നും ബാക്കിയില്ല…

നശ്വരമായ ഈ ജീവിതം ഇപ്പോൾ വെറും പുകപാളി മാത്രം…

ജീവിതത്തിന്റെ നീർക്കുമിളയിൽ നിന്നും അനന്തതയുടെ വിഹായുസ്സിലേക്ക് പറക്കാൻ ഇതിലും നല്ല നേരം ഇനി വരാനില്ല…

വിട…

ശംഭോ മഹാദേവ…"

ഒരു നിമിഷം കിച്ചുവിന്

💬 Comments

View all comments