Chapter Title : ഏട്ടത്തി [Achillies]
വായിച്ചത് മനസിലാക്കാൻ വീണ്ടും വായിക്കേണ്ടി വന്നു.
വാ തുറന്നാൽ പുലയാട്ട് മാത്രം പറയുന്ന കൃഷ്ണൻ, എഴുതിയ സാഹിത്യം മനസിലാക്കാൻ കിച്ചുവിന് പിന്നെയും നിമിഷങ്ങൾ എടുത്തു.
"കാശിയിൽ ജ്ഞാനം നിറഞ്ഞാൽ പിന്നെ മോക്ഷം ആണ് അവസാന പാത…
ഏട്ടൻ മോക്ഷത്തിലെത്തി എന്നു വിചാരിച്ചോളൂ…"
വീണ്ടും വീണ്ടും വായിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു.
കിച്ചു ഞെട്ടി അമ്മയെ നോക്കി.
എപ്പോഴോ വേദനകൾ ഒടുങ്ങിയിരുന്നെങ്കിലും എവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ അവസാനിച്ച അമലാമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുത്ര വിയോഗത്താൽ നിറഞ്ഞു ഒഴുകി.
നീരജ മരവിച്ച കണക്ക് അമലയുടെ ദേഹത്തു തൂങ്ങി…
"അവിടെ ഉപേക്ഷിച്ചു പോയ സാധങ്ങൾ ദഹിപ്പിച്ചു.
ഇതാ ചിതാഭസ്മം.
എന്നെങ്കിലും നാട്ടിൽ പോവുന്നുണ്ടേൽ ഏൽപ്പിക്കാൻ അവർ എന്റെ കയ്യിൽ കൊടുത്തു വിട്ടതാ…"
നിറം മങ്ങിയ ചെമ്പട്ടിൽ പൊതിഞ്ഞ കലശം കിച്ചു കൈ നീട്ടി വാങ്ങി.
"നിമഞ്ജനം ചെയ്തുകൊള്ളുക…
എന്റെ കർമം ഇവിടെ കഴിഞ്ഞു.
കൃഷ്ണന്റെ തിരിച്ചറിയൽ കാർഡ് കൂടെ അയാൾ നീട്ടി.
വിഷമിക്കരുത്, ഭാഗ്യവന്മാരുടെ ആത്മാവിനെ കാശിയിൽ ഒടുക്കം ഉണ്ടാവൂ…
ശംഭോ മഹാദേവ…."
യാത്ര പറയുന്നില്ല...നല്ലത് വരട്ടെ…"
തുണി സഞ്ചി തോളിൽ തൂക്കി യാത്രയാവുന്ന അയാളെ അവർ മൂന്നു പേരും നോക്കി നിന്നു.
*******************************
ഭാരതപ്പുഴയുടെ തീരത്ത് കൃഷ്ണന് വേണ്ടി തർപ്പണം നടത്തി കിച്ചു ഏട്ടന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു.
നീരജയുടെ വീട്ടിൽ നിന്നും നീരജയുടെ രണ്ടാനമ്മയിലെ മക്കൾ രണ്ടു പേർകൂടെ വന്നിരുന്നു.
ഇതുവരെ തിരിഞ്ഞു പോലും നോക്കാതിരുന്നവർ ഇപ്പോൾ എത്തിയത് നാട്ടുകാരെ കാണിക്കാൻ ആവും എന്നു അവനും അമലയ്ക്കും തോന്നിയതുകൊണ്ട് അധികം മിണ്ടാനും പറയാനും
💬 Comments
View all comments