0%

Chapter Title : ഏട്ടത്തി [Achillies]

Author : Achillies Read All Parts 6.6K

പോയില്ല…

കൃഷ്ണന്റെ മരണം വലിയ വേദന അവർക്ക് നൽകിയില്ല...ഒരു മരവിപ്പിനപ്പുറം മകന്റെ മരണത്തെ അമ്മയും ഭർത്താവിന്റെ മരണത്തെ നീരജയും അംഗീകരിച്ചിരുന്നു.

"അമലേച്ചി….അപ്പൊ ഇനി കാര്യങ്ങൾ ഒക്കെ എങ്ങനെയാ….."

വീട്ടിൽ എത്തി

ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ മുറ്റത്തേക്ക് നീട്ടി തുപ്പി നീരജയുടെ രണ്ടാനമ്മ ചോദിച്ചത് കേട്ട അമലയും കിച്ചുവും ഈർഷയോടെ അവരെ നോക്കി.

"എന്ത് കാര്യങ്ങൾ,..."

"അല്ല കേട്ട്യോൻ ചത്ത ഇവൾക്ക് ഇനി ഇവിടെ നിക്കേണ്ട കാര്യം ഇല്ലല്ലോ…

ചെറിയ പ്രായാ….

അല്ല ജീവിതം ഇനീം ബാക്കി ആണെ…."

മോണ കാട്ടി വൃത്തികെട്ട ചിരിയോടെ അവർ പറഞ്ഞു.

കിച്ചുവിന്റെ പെരുവിരലിൽ നിന്ന് അരിച്ചു കയറി വന്ന ദേഷ്യം അവൻ കടിച്ചമർത്തി.

"ഇപ്പൊ പെട്ടെന്നെന്തേ ഇങ്ങനെ തോന്നാൻ രാധേ...ഇത്ര നാള് ഇവൾ ഇവിടെ ണ്ടായിട്ട് ഈ പടി കടന്നു ആരേം ഞാൻ കണ്ടിട്ടില്ല…

ഇപ്പൊ എന്തേ ഒരു കരുതൽ ഒക്കെ തോന്നാൻ…."

"അയിന് അവൻ ചത്തെന്നു ഇപ്പോഴല്ലേ അറിഞ്ഞേ…

പിന്നെ പെണ്ണിനെ ഇവിടെ ഈ ജന്മം വിധവയാക്കി നിർത്താൻ ഒന്നും പറ്റത്തില്ല...ഒള്ള കാര്യം പറയാലോ…"

"നോക്കിയും കണ്ടും സംസാരിക്കണം….

ഇത് ഞങ്ങളുടെ വീടാ...നേരെ ചൊവ്വേ മിണ്ടിയില്ലേൽ ചിലപ്പോ പോകുന്നത് ഇതുപോലെ ആയിരിക്കില്ല…."

"കിച്ചു…"

അമലയുടെ ഒച്ച പൊങ്ങി.

രാധയുടെ പിന്നിൽ നിന്ന് മുന്നോട്ടു ആയാൻ നിന്ന രണ്ടു മക്കളും അതോടെ അടങ്ങി.

"രാധേ….ഇതവളുടെയും കൂടെ വീടാ…

അവൾക്കിഷ്ടം ഉള്ള കാലം ഇവിടെ നിക്കാം….ഇനി എന്നെങ്കിലും ഒരു ജീവിതം വേണം എന്ന് അവൾക്ക് തോന്നിയാൽ അന്ന് മുന്നിൽ നിന്ന് നടത്തിക്കൊടുക്കുന്നതും ഞാൻ ആയിരിക്കും അതിൽ രാധയ്ക്ക് ഒരു വിഷമവും വേണ്ട."

"അമലേച്ചി...കാര്യം അങ്ങു

💬 Comments

View all comments