0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

ആർ എക്‌സ്ട്രീംലി സോറി..."

"കുഴപ്പം ഇല്ല…..പാക്ക് ചെയ്ത ഡ്രസ് എല്ലാം ഒന്നു ബിൽ ചെയ്തു തന്നേക്കാവോ…"

"ഇപ്പൊ തന്നെ റെഡി ആക്കാം സർ…"

ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോഴും നീരജയും കിച്ചുവും പരസ്പരം ഒന്നും മിണ്ടിയില്ല...ഒത്തിരി നാളുകൂടി തങ്ങളിലേക്കെതിയ സന്തോഷം നിമിഷനേരം കൊണ്ടു നശിച്ചു പോയതിന്റെ സങ്കടത്തിൽ ആയിരുന്നു അവർ.

ബൈക്ക് മുന്നിൽ നിർത്തിയതും കരഞ്ഞുകൊണ്ട് നീരജ അകത്തേക്ക് ഓടികയറിപ്പോയി.

ബൈക്കിൽ നിന്നും കവറുകളും എടുത്തു കയറുമ്പോൾ അവന്റെ ഹൃദയവും പിടഞ്ഞിരുന്നു. വാതിൽ തുറന്നു അകത്തു കയറുമ്പോഴും അമ്മയെ അവൻ കണ്ടില്ല അയലത്തു നിന്നും എത്തിയിട്ടില്ല എന്നു കിച്ചുവിന് മനസ്സിലായി. എങ്കിലും നീരജയുടെ കണ്ണിൽ പൊടിഞ്ഞ കണ്ണീരും നെഞ്ചിൽ പൊടിഞ്ഞ ചോരയും കുത്തിനോവിച്ചു കൊണ്ടിരുന്ന അവനു സ്വസ്ഥത നഷ്ടപ്പെട്ടതോടെ അവൻ അവളെ തിരഞ്ഞു മുകളിലേക്ക് നടന്നു…

തന്റെ മുറിയിൽ കവറുകൾ വെച്ചിട്ട് നീരജയെ തേടി അവന്റെ കാലുകൾ എത്തി നിന്നത് അവന്റെ ഏട്ടന്റെയും അവളുടെയും മുറി ആയിരുന്നിടത്താണ്. പതിഞ്ഞ തേങ്ങലുകൾ കേട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന നീരജയെ അവൻ കണ്ടു.

സാരി പടർന്നു കട്ടിലിൽ കിടന്നിരുന്നു. കൈക്കുമുകളിൽ മുഖം വെച്ചു വിതുമ്പി കരയുന്ന അവളുടെ അരികിൽ അവൻ ഇരുന്നു.

"പോട്ടെ….സാരമില്ല….അതൊന്നും തലയിലേക്കെടുക്കണ്ട, അവരല്ലല്ലോ ഈ കുടുംബം നോക്കുന്നതും നമ്മളെ ജനിപ്പിച്ചതും ഒന്നും….മനസ്സിൽ വെക്കാതെ വിട്ടുകള…"

ഒന്നു ആലോചിച്ച കിച്ചു അത്രയും പറഞ്ഞു നിർത്തിയിട്ട് കുലുങ്ങുന്ന അവളുടെ തോളിൽ മടിച്ചു കൈ വെച്ചു...എന്നിട്ട് തട്ടി കൊടുത്തു.

എങ്ങലടിച്ചു കിടന്ന നീരജ ഒന്നു മുങ്ങി എന്നിട്ട് അവനു നേരെ തിരിഞ്ഞു.

"അവര്

💬 Comments

View all comments