0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

പറഞ്ഞതിലും കാര്യമില്ലേ….ഞാൻ, ഞാങ്കാരണം നിന്റെ ജീവിതം കൂടി തുലഞ്ഞില്ലേ… ഏട്ടന്റെ ഭാര്യയെ കെട്ടിയപ്പോൾ നിന്റെ ജീവിതം കൂടി അല്ലെ ഞാൻ തകർത്തത്,....ഒരു രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവെച്ചപ്പോൾ അമ്മ പോലും ഓർത്തില്ല….അതിലും പാപം ചെയ്തത് ഞാൻ ആണല്ലോ ഈശ്വരാ…"

അവന്റെ കയ്യിൽ കെട്ടിപ്പിടിച്ചു കരയുന്ന ആ പാവത്തിനെ കണ്ടപ്പോൾ അവന്റെ ഉള്ളം നീറി…

"എന്തൊക്കെയാ ഈ പറയണേ….എന്താ പറയുന്നേ എന്നു വല്ല ബോധവും ഉണ്ടോ….ഞാൻ അങ്ങനെയാ ഏട്ടത്തിയെ കാണുന്നെ എന്ന കരുതിയിരിക്കുന്നെ…?"

അവളുടെ കൈ രണ്ടും ചേർത്തു പിടിച്ചു വിങ്ങി അവൻ ചോദിചു.

"ഏട്ടൻ പോയീന്നു കേട്ടപ്പോൾ ഞാനും മരിച്ചാൽ മതിയായിരുന്നു...എങ്കിൽ എങ്കിലെന്റെ മോനൂന് ഈ ഗതി വരില്ലായിരുന്നു ഈ നാണം കെട്ടവളുടെ കൂടെ ഇതുപോലൊരു ജീവിതം…."

വിങ്ങി പൊട്ടി അവളതു പറഞ്ഞതും കിച്ചുവിന്റെ കണ്ണു നിറഞ്ഞൊഴുകി.

ആഞ്ഞൊരു ശ്വാസം വലിച്ചു അവൻ അവളെ ഉയർത്തി ഇരുത്തി കയ്യിൽ താങ്ങി.

"അവൻ കെട്ടികൊണ്ടു വന്ന നാൾ മുതൽ ഇഷ്ടവാ… പക്ഷെ ഏട്ടത്തിയെ എങ്ങനാ പ്രേമിക്കാ….. അതോണ്ട് ഓരോ നിമിഷോം നീ ഉള്ളപ്പോൾ ഉള്ളിൽ കരഞ്ഞോണ്ടാണെങ്കിലും ചിരിക്കുവായിരുന്നു ഞാൻ ഇതുവരെ,..... ഒരു ദിവസം പോലും വിടാതെ പ്രാർത്ഥിച്ചിട്ടുണ്ട് അടുത്ത ജന്മം എങ്കിലും ഇവളെ തന്നെക്കണേ ന്നു… അതോണ്ട് തന്നെ എന്റെ കൈകൊണ്ടു താലി കെട്ടിയപ്പോൾ ഉള്ളുകൊണ്ട് ഞാൻ നന്ദി പറയാത്ത ദൈവങ്ങളില്ല,... എനിക്ക് അത്ര ഇഷ്ടാ നിന്നെ, സഹതാപോം മൈരും ഒന്നുമല്ല, നീ കരയുമ്പോഴൊക്കെ ഞാനും കരഞ്ഞിട്ടൊണ്ട്… നിന്റെ ചിരി കാണാൻ കൊതിക്കാത്ത ഒരു സെക്കന്റ് പോലും ഉണ്ടായിട്ടില്ല എന്റെ ജീവിതത്തിൽ...ഇനിയും നിന്നെ കരയിക്കാൻ വയ്യ പെണ്ണേ."

💬 Comments

View all comments