0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

കഴിഞ്ഞാൽ നാട്ടാരും വീട്ടുകാരും കുറ്റം പറയുവായിരിക്കും, എല്ലാരുടെയും വാ മൂടി വെച്ചു ജീവിക്കാൻ ഒന്നും പറ്റത്തില്ല…. ഇനിയൊരിക്കൽ അവൾക്ക് ഒരു ജീവിതം വേണോന്നു തോന്നിയാൽ അവളെ പറഞ്ഞു വിടണ്ടേ…. ഒരു ആലോചന വന്നു ഞാൻ ന്റെ മോളെ കെട്ടിച്ചു വിട്ടാലും, അവൾ ഈ വീട്ടീന്ന് പോണ്ടേ കിച്ചു…. അവളെ വിടാൻ എനിക്ക് തോന്നുന്നില്ലെടാ…. ഇനിയിപ്പോ വരുന്ന ആള് നിന്റെ ഏട്ടനെ പോലെ ആണെങ്കിലോ, ഒരു ജന്മത്തേക്കുള്ള സകല വേദനേം ആ പാവം അനുഭവിച്ചതാ…. നീ ആവുമ്പോ എനിക്ക് പൂർണ വിശ്വാസാ നീ എന്റെ മോളെ പൊന്നുപോലെ നോക്കും ന്ന്…."

കിച്ചു എല്ലാം കേട്ടു മരവിച്ചു കിടന്നുപോയിരുന്നു…

"നിനക്ക്….നിനക്ക് പറ്റില്ലേ കിച്ചൂട്ട അവളെ നോക്കാൻ, അവളെ സന്തോഷിപ്പിക്കാൻ…"

അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി അമല ചോദിച്ചു. അവളുടെ സ്വരം വിറച്ചിരുന്നു…. ഹൃദയത്തിലെ മുഴുവൻ സന്തോഷവും അവന്റെ ഉത്തരത്തിലേക്ക് ഒതുങ്ങും പോലെ ആണ് അമല അവനെ നോക്കി ഇരുന്നത്.

"ഞാൻ നോക്കിക്കോളാം അമ്മ….എനിക്ക് ജീവനുള്ള കാലം വരെ എന്റെ ഭാര്യയായി ഞാൻ നോക്കിക്കോളാം… പക്ഷെ ഏട്ടത്തി…."

അവസാനം ഒരു നിരാശയുടെ സ്വരം അവന്റെ ചോദ്യത്തിൽ പടർന്നത് കണ്ട അമല അവന്റെ മുഖം കയ്യിൽ കോരി എടുത്തു…

"ന്റെ മോൻ അത് ആലോചിച്ചു തല പുകയ്ക്കണ്ട…. അവളെ, ന്റെ മോളാ….അവളെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…"

അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, അമല മുറി വിട്ടു പുറത്തേക്ക് നടന്നു.

*******************************

ഒരു മാസം കടന്നു പോയത് കിച്ചു അറിഞ്ഞത് കൂടി ഇല്ല…

അമ്മ എന്ത് പറഞ്ഞാണ് നീരജയെ സമ്മതിപ്പിച്ചതെന്നും അവനറിഞ്ഞില്ല, കല്യാണത്തിന്

💬 Comments

View all comments