0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

അവൾക്ക് സമ്മതം ആണെന്ന് മാത്രം രണ്ടു ദിവസം കഴിഞ്ഞു അവൾ വന്നു അവനോട് പറഞ്ഞു, അതിനു ശേഷം നീരജയെ നേരിൽ ഒന്നു ഒറ്റയ്ക്ക് സംസാരിക്കാൻ പോലും കിച്ചുവിന് കിട്ടിയില്ല,... എപ്പോഴും കിച്ചുവിനെ ഒഴിവാക്കാൻ മാത്രമേ നീരജ നോക്കിയുള്ളൂ… സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം ഒരവസരം പോലും തരാതെ അവൾ അവനിൽ നിന്നും ഒളിച്ചോടി.

താലി കയ്യിൽ ഇരിക്കുമ്പോഴും അവളെ തന്നെ ഒത്തിരി വട്ടം കിച്ചു വീണ്ടും വീണ്ടും നോക്കി, മുഖത്തെ ഭാവം നോക്കി ഉള്ളറിയാൻ ഒത്തിരി ശ്രെമിച്ചെങ്കിലും ശൂന്യത നിറഞ്ഞ അവളുടെ മുഖം കിച്ചുവിനെ വീണ്ടും വീർപ്പു മുട്ടിച്ചതെ ഉള്ളൂ, അധികം ആരും ഇല്ലാതിരുന്ന അമ്പലത്തിൽ വെച്ചു ചുറ്റും കൂടി നിന്ന കുറച്ചു പേർ മാത്രം സാക്ഷിയായി അവൻ നീരജയുടെ കഴുത്തിൽ താലി കെട്ടി.

എന്നോ തമ്മിൽ ആരംഭിച്ച മൗനം നീണ്ടു അവരുടെ മുറിയിലും എത്തി. ആദ്യരാത്രിയുടെ ഒരുക്കങ്ങളോ ചമയങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്റെ മുറിയിൽ കിച്ചു സ്വയം മനസ്സിനെ വരുതിയിൽ കൊണ്ടുവരാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

എങ്കിലും സ്വന്തം ഏട്ടത്തി ഇന്ന് തന്റെ ഭാര്യ ആണെന്നുള്ള ചിന്ത അവനെ ഉള്ളാലെ ഉലച്ചു കൊണ്ടിരുന്നു. നാളുകൾ ഉള്ളിൽ ആരോടും പറയാതെ നടക്കില്ല എന്നു മനസ്സിൽ പറഞ്ഞു പഠിപ്പിച്ച കനവ് ഇന്ന് സഫലമാകുമ്പോൾ സന്തോഷത്തിനു പകരം ഒരു തരം മരവിപ്പായിരുന്നു കിച്ചുവിനെ വേട്ടയാടിയത്.

"നിന്റെ ആഗ്രഹം നിന്റേത് മാത്രം ആയിരുന്നു കിച്ചു… നീരജയ്ക്ക് നീ അനിയൻ ആയിരുന്നു എന്നും എപ്പോഴും ഇന്നും…"

അവന്റെ ഉള്ളിൽ ഇരുന്ന് ആരോ അവനോടു പറയുംപോലെ തോന്നി.

നീരജയുടെ കല്യാണം ഉറപ്പിച്ച ശേഷമുള്ള പെരുമാറ്റം കൂടി ചിന്തിച്ച

💬 Comments

View all comments