0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

മോഹങ്ങൾക്ക് ചിറകു മുളച്ചുകൊണ്ടു കിച്ചുവിന് തിരുവനന്തപുരത്തു കോളേജിൽ കിട്ടിയതും അവൻ അതിനു കാര്യങ്ങൾ നീക്കിയതും പെട്ടെന്നായിരുന്നു.

"നീയ്….ഇതെന്തു ഭാവിച്ച കിച്ചു...ഇവിടൊന്നും പഠിക്കാൻ ഇടല്ല്യാഞ്ഞിട്ടാ ഇനി അവിടെ പോയി പഠിക്കണേ…"

ഊണ് മേശയിൽ ഇരിക്കുമ്പോൾ കിച്ചു പറഞ്ഞത് കേട്ട അമല കിച്ചുവിന്റെ തീരുമാനത്തോട് ആദ്യമേ എതിർത്തു.

"അവിടെയാ കിട്ടിയേ….പിന്നെന്ത് ചെയ്യാനാ…"

"പോണം ന്നു നിനക്ക് നിര്ബന്ധാച്ചാൽ ആക്കിക്കോ...ന്റെ കുട്ടിയേം കൂടെ കൊണ്ടു പോണം…"

വിളമ്പി കൊണ്ടിരുന്ന നീരജയുടെ കയ്യിൽ പിടിച്ചുകൊണ്ടു അമല പറഞ്ഞു.

താൻ കാരണം ഏട്ടത്തിക്കൊരു ബുദ്ധിമുട്ട് ആവണ്ട എന്നു കരുതി മനപൂർവ്വം ഇവിടുന്ന് മാറി നിൽക്കാൻ വേണ്ടി ചെയ്ത കിച്ചുവിന് അമ്മയുടെ ആവശ്യം അംഗീകരിക്കാൻ തോന്നിയില്ല.

"അപ്പൊ അമ്മ ഇവിടെ ഒറ്റയ്ക്കോ…… ഏട്ടത്തി………

അല്ല….ഇയാളിവിടെ നിന്നോളും."

പെട്ടെന്ന് വായിൽ വന്ന ഏട്ടത്തിയെ കടിച്ചമർത്തി കിച്ചു പറഞ്ഞു.

"കെട്ടി കൊല്ലം ഒന്നാവാറായിട്ടും നിനക്കിവൾ ഏട്ടത്തിയാ അല്ലെ….നിങ്ങൾ എന്താ വിചാരിച്ചേ നിക്കൊന്നും മനസിലായിട്ടില്ല ന്നൊ….എന്റെ മുന്നിൽ നിങ്ങൾ എത്ര അഭിനയിച്ചാലും രണ്ടിന്റെയും ഉള്ള് എനിക്ക് കാണാം…."

അമലയുടെ കണ്ണീർ പൊഴിഞ്ഞു.

"'അമ്മ…."

ഇടറുന്ന സ്വരത്തോടെ പതിയെ നീരജ വിളിക്കുമ്പോൾ ഇടിവെട്ട് ഏറ്റ പോലെ മൗനമായി ഇരിക്കാനെ കിച്ചുവിന് കഴിഞ്ഞുള്ളു.

"നിങ്ങൾക്ക് എത്രത്തോളം തമ്മിൽ അറിയാം എന്നു എനിക്കറിയില്ല പക്ഷെ...ഈ ജന്മം ഒന്നിക്കേണ്ടത് നിങ്ങൾ തമ്മിലാ….അതിന് വേണ്ടി നടന്നതാ ബാക്കി ഉള്ളതൊക്കെ...എനിക്ക് അത്ര വിശ്വാസാ…."

നീരജയും കിച്ചുവും പരസ്പരം നോക്കി...കണ്ണുകളിൽ കുറ്റബോധം ആയിരുന്നു രണ്ടുപേർക്കും.

"അതോണ്ട് തന്നെയാ ഞാൻ പറയണേ….പോകുവാണേൽ നീ ഇവളെയും കൂടെ കൂട്ടണം...ഇല്ലാച്ചാ നീ ഒറ്റയ്ക്ക് പോവില്ല...എവിടെയും…. എന്റെ കാര്യം ഓർത്തു വിഷമിക്കാനുള്ള ഒന്നും ഇല്ല… നിന്നേം

💬 Comments

View all comments