Chapter Title : ഏട്ടത്തി 2 [Achillies]
നിന്റെ ഏട്ടനേം ഞാൻ വളർത്തിയത് ഒറ്റയ്ക്കാ...ആ തന്റേടം നിക്കിപ്പോഴും ഉണ്ട്."
പാത്രത്തിലേക്ക് കൈകുടഞ്ഞു അമലാമ്മ അകത്തേക്ക് നടക്കുമ്പോൾ ഇനിയെന്ത് എന്ന ചിന്തയോടെ അവർ രണ്ടു പേരും അവിടെ തന്നെ നിന്നു.
"ഒത്തിരി കൊതിച്ചിട്ടുണ്ട്… കിട്ടില്ല എന്നു അത്രയും ഉറപ്പായിരുന്നു, അത്രയും ഇഷ്ടം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവണം ഇതുവരെ മറ്റൊരാളോട് പോലും ഇഷ്ടം തോന്നാതിരുന്നെ,... പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ സ്വർഗം കൈ വെള്ളയിൽ കൊണ്ടു തന്ന തന്റെ പ്രണയം സന്തോഷത്തേക്കാളും അധികം വേദനയും അപമാനവുമാണ് ഏട്ടത്തിക്ക് നൽകിയത് എന്നു മനസിലായ നിമിഷം മുതൽ ഒഴിഞ്ഞു പോവാനാണ് ശ്രെമിച്ചത്… കണ്ണകന്നു ഒടുക്കം മനസ്സും അകലാൻ ദൂരേക്ക് മാറുമ്പോഴും വിധി സമ്മതിക്കുന്നില്ലല്ലോ ഈശ്വര…."
ചാര് കസേരയിൽ ഇരുന്ന് ചിന്തകളിലൂടെ ഒഴുകുകയായിരുന്നു കിച്ചു.
"എപ്പോഴാ നിങ്ങൾക്ക് പോവണ്ടേ…."
പിറകിൽ അമ്മയുടെ സ്വരം.
തിരിഞ്ഞ കിച്ചു കണ്ടു വാതിൽപടിയിൽ പിടിച്ചുകൊണ്ടു അമലാമ്മയെ.
"അടുത്തയാഴ്ച്ച ജോയിൻ ചെയ്യണം…"
"അവളും വരും...അവിടെ വാടകയ്ക്ക് വീട് കിട്ടുവോന്നു നോക്ക്...പിന്നെ അവൾക്ക് എന്തേലും വാങ്ങാനൊക്കെ കാണും, ഒന്നു കൊണ്ടു പോ… നേരാം വണ്ണം ആ പെണ്ണ് പുറത്തിറങ്ങിയിട്ട് കാലങ്ങളായി,... ഇതൊക്കെ ഇനി നീ എന്നാ ഒന്നു കണ്ടറിഞ്ഞു ചെയ്യുന്നത്,..... എന്നും പറഞ്ഞു തരാൻ ഞാൻ ഉണ്ടായെന്നു വരില്ല…"
അമ്മയുടെ കണ്ണിൽ നിറഞ്ഞ ശാസന വാക്കുകളായി പുറത്തു വന്നു.
"ഉം…"
പതിഞ്ഞൊരു മൂളലിൽ അവൻ മറുപടിയൊതുക്കി. *******************************
"പോയി വാങ്ങേണ്ടതൊക്കെ വാങ്ങിക്കു മോളെ…"
കുറച്ചു നോട്ടുകൾ നീരജയുടെ കയ്യിലേക്ക് പിടിപ്പിച്ചു അമല പുറത്തു അവളെ കാത്തു നിന്നിരുന്ന കിച്ചുവിനടുത്തേക്ക് നടത്തി.
"ഞാൻ ഏട്ടന്റെ വീട്ടിലേക്ക് പോവുവ...നിങ്ങൾ കഴിഞ്ഞെത്തുമ്പോൾ വിളിച്ചാൽ മതി. പിന്നെ
💬 Comments
View all comments