0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.2K

വൈകുവാണേൽ പുറത്തൂന്നു കഴിച്ചേക്കണം വിശന്നു നിക്കരുത്...കേട്ടല്ലോ രണ്ടും."

നീരജ തലയാട്ടി, ബൈക്കിൽ ഇരിക്കുന്ന കിച്ചുവിന്റെ പിറകിൽ ചരിഞ്ഞിരുന്നു അമ്മയെ നോക്കി.

ചിരിയോടെ യാത്ര പറയുന്ന അമലയെ നോക്കി പതിഞ്ഞ പുഞ്ചിരി നൽകി. പിന്നിൽ ഇരിക്കുമ്പോഴും കിച്ചുവിനെ തൊടാതെ നീങ്ങിയാണ് അവൾ ഇരുന്നത്. ചാര സാരിയിലും ബ്ലൗസിലും ഒന്നു തെളിഞ്ഞ മുഖമില്ലെങ്കിൽ പോലും വിഷാദം പടർന്ന നീരജയുടെ ലാവണ്യം കാണുന്നവരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന ഭംഗി ആയിരുന്നു.

കണ്ണാടിയിലൂടെ നോക്കുമ്പോഴെല്ലാം എന്തൊക്കെയോ ആലോചിച്ചു എങ്ങോ ഉറപ്പിച്ചു വെച്ചിരുന്ന കണ്ണുകൾ കണ്ട കിച്ചുവും ഒന്നും മിണ്ടിയില്ല…

എന്നാൽ ഏട്ടത്തിയെ കല്യാണം കഴിച്ച അനിയനേയും പുതുപെണ്ണിനേയും ഒരുമിച്ചു ആദ്യമായി പുറത്തു കണ്ട നാട്ടുകാർ നോട്ടം കൊണ്ടു തീണ്ടുന്നത് കിച്ചു അറിയുന്നുണ്ടായിരുന്നു.

"എന്തൊക്കെയാ...വാങ്ങേണ്ടേ…"

തന്നെ മുട്ടാതെ നീങ്ങിയിരുന്ന നീരജയോട് അവൻ ചോദിച്ചു.

"എനിക്ക് ഒന്നും വാങ്ങാൻ ഇല്ല….നിനക്ക്... ഒട്ടൊരു നിമിഷത്തെ മൗനത്തിന് ശേഷം.

".....കിച്ചൂന് എന്താന്ന് വെച്ച വാങ്ങിക്കാം…"

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു. പിന്നീടൊന്നും ചോദിക്കാതെ കിച്ചു ബൈക്ക് ഇരപ്പിച്ചു മുന്നോട്ടു പായിച്ചു.

ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ ഭാര്യയെ എന്ന പോലെ അവനു പിന്നിൽ നീരജ നടന്നു.

തനിക്ക് വേണ്ട ഷർട്ടും കുറച്ചു പാന്റ്സും എടുക്കുമ്പോൾ അവളെ കാണിക്കാൻ എന്നോണം നിവർത്തി വെച്ചു അവളെ നോക്കുമെങ്കിലും ചിന്തയിൽ ആണ്ടു നിൽക്കുന്ന നീരജയെ കണ്ട അവനു വല്ലാത്ത വിഷമം തോന്നി.

"ലേഡീസ് വെയർ എവിടെയാ…"

"1st ഫ്ലോറിൽ ആണ്…"

കിച്ചു ചോദിക്കുന്നതും പെണ്കുട്ടി മറുപടി പറഞ്ഞതും പെട്ടെന്ന് കേട്ടു മനസ്സ് എത്തും മുന്നേ അവളുടെ കയ്യിൽ

💬 Comments

View all comments