Chapter Title : ഏട്ടത്തി 2 [Achillies]
പിടിച്ചു കിച്ചു നടന്നിരുന്നു. പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ അവന്റെ കൈ മുറുകിയപ്പോൾ ഒന്നു വിറച്ചത് അവൾ അറിഞ്ഞു, അധികാരത്തോടെ തന്റെ കയ്യും പിടിച്ചു നടന്നു പോവുന്ന കിച്ചുവിനെ ഒരു നിമിഷം അവൾ കൊതിയോടെ നോക്കി.
"എനിക്കൊന്നും വേണ്ട കിച്ചു…"
കൈ പതിയെ വലിച്ചുകൊണ്ട് നീരജ പറഞ്ഞു.
"എനിക്ക് വേണം…"
അവളെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് കിച്ചു നടന്നു. പിന്നീട് എതിർക്കാൻ നിൽക്കാതെ അവൾ കൂടെ നടന്നു.
"ഇതൊന്നും വേണ്ട കിച്ചു…"
മുൻപിലേക്ക് അവൻ പെറുക്കി ഇട്ട ടോപ്പുകളും ലെഗ്ഗിൻസുകളും കണ്ട നീരജ നീരസത്തോടെ പറഞ്ഞു.
"പിന്നെ ജോലിക്ക് മുണ്ടും നേര്യതും ഒക്കെ എന്നും ഇട്ടോണ്ട് പോവുവോ….ഇതൊക്കെ ഉടുത്ത് ശീലിച്ചാൽ, നല്ലതല്ലേ...എളുപ്പവും ആണ് കംഫർട്ടും കിട്ടും…"
കിച്ചു ടോപ്പുകളുടെ ഡിസൈൻ മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു. അവളെ ഇതുവരെ സാരിയിലോ മുണ്ടും നേര്യതിലോ അല്ലാതെ കണ്ടിട്ടില്ലാത്ത കിച്ചുവിന് അത് ഒരു കൗതുകം കൂടി ആയിരുന്നു.
"ദേ നോക്കിക്കോ...ഇല്ലേൽ ഞാൻ എനിക്കിഷ്ടമുള്ള കളറും ഡിസൈനും നോക്കി എടുക്കുവേ…"
കിച്ചു പറഞ്ഞതും ചിണുങ്ങിക്കൊണ്ടു നീരജ അവയിലോരോന്നും എടുത്തു നോക്കി ഇഷ്ടപ്പെട്ടത് മാറ്റി.
തന്റെ വാക്കുകൾക്ക് വില കൊടുത്തും പഴയപോലെ അല്ലെങ്കിലും ചെറുതായി സംസാരിച്ചും ചിണുങ്ങിയും അടുക്കുന്ന നീരജയെ കണ്ടപ്പോൾ കിച്ചുവിന് ഉള്ളിൽ ഒരു തണുപ്പ് അറിഞ്ഞു., ഇരുട്ടിലെവിടെയോ വെട്ടം വീഴുന്ന പോലെ.
"ട്രൈ ചെയ്തു നോക്കണോ...ട്രയൽ റൂം ഉണ്ട്…."
ഒരു നീല ടോപ്പ് എടുത്തു നീരജയെ കാണിച്ചു കിച്ചു ചോദിച്ചു.
"വേണ്ട...എനിക്ക് കറക്ട ആയിരിക്കും."
"വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങിച്ചോളൂട്ടോ...ഞാൻ ഇതുമായി ബില്ലിങിൽ കാണും."
കിച്ചു അതും പറഞ്ഞു
💬 Comments
View all comments