0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.7K

അമ്മയെ നോക്കി ചിരിച്ചു ആദ്യം ഓടി കയറിയ നീരജയെ കയ്യിലൊതുക്കി അമല അവളുടെ കവിളിലും നെറ്റിയിലും ഉമ്മ കൊടുത്തു…

"സുഖല്ലേ മോളെ…"

അവളെ ചേർത്തു പിടിച്ചു അമല നോക്കുമ്പോൾ മനസ്സ് നിറഞ്ഞത് കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.

"നിങ്ങടെ മോൻ ഞാനാ തള്ളേ..…"

കിച്ചു ബാഗും തൂക്കി ഒച്ചയിട്ടതും അമല കളിയാക്കി ചിരിച്ചപ്പോൾ നീരജ കണ്ണുരുട്ടി കുറുമ്പ് കാട്ടി.

"നിങ്ങൾ കഴിച്ചിട്ടാണോടാ വരുന്നേ…"

അവന്റെ കയ്യിൽ പിടിച്ചു അമല ആരാഞ്ഞു.

"ഓഹ്…അമ്മേടെ പൊന്നുമോളെ ഞാൻ പട്ടിണിക്കൊന്നും ഇടില്ല, വയറു നിറപ്പിച്ചിട്ടാ കൊണ്ട് വന്നേക്കുന്നെ പോരെ…"

"ഇവളുടെ വയറും മനസ്സും നിറഞ്ഞു ഇരിക്കുവാണെന്നു മോൾടെ മുഖം കണ്ടാൽ തന്നെ അമ്മയ്ക്ക് മനസിലാവും,...രണ്ടാളും വാ…"

രാത്രി മയങ്ങി തുടങ്ങിയപ്പോൾ ഹാളിലെ സോഫയിൽ അമലയുടെ മടിയിൽ തല വെച്ചു കിച്ചുവും, തോളിൽ ചാരി കെട്ടിപ്പിടിച്ചു നീരജയും ടി വി കണ്ടിരുന്നു.

"നിങ്ങളുടെ ഓഫീസിൽ നിന്ന് പോയ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി…."

കിച്ചുവിന്റെ മുടിയിൽ കയ്യോടിച്ചു അമലയുടെ ചോദ്യം കേട്ട കിച്ചു ഒന്നു കൂടി ചുരുണ്ടു കിടന്നു.

"ഓഹ്…കുഴപ്പം ഇല്ലായിരുന്നു…എങ്കിലും അത്ര പോരാ…."

"പോടാ….അടിപൊളി ആയിരുന്നു അമ്മേ….ഇവന് കുശുമ്പാ…"

കിച്ചുവിന്റെ മുടി വലിച്ചു നീരജ പറഞ്ഞു.

"ഔ….അമ്മേ അടങ്ങി ഇരിക്കാൻ പറ അമ്മേടെ മോളോട്…."

"നിങ്ങൾ രണ്ടും അവിടേം ഇങ്ങനെ ആണോടാ…"

"പിന്നില്ലാതെ….ഈ പൂച്ചയെ പോലെ ഇരിക്കുന്ന സാധനം അമ്മ വിചാരിക്കുന്ന അത്ര പാവം ഒന്നുമല്ല…"

"പിന്നെ നീ പറഞ്ഞു വേണോല്ലോ എനിക്കെന്റെ മോളെ കുറിച്ചു അറിയാൻ,...എന്റെ കുട്ടി പാവാ…"

നീരജയുടെ കവിളിൽ തലോടി അമല കൊഞ്ചിച്ചു പറഞ്ഞു.

"അല്ല ഉറങ്ങേണ്ടേ രണ്ടാൾക്കും സമയം

💬 Comments

View all comments