Chapter Title : ഏട്ടത്തി 3 [Achillies] [Climax]
വിട്ടു കൊടുക്കണം എന്നു എല്ലാവരും പറഞ്ഞാലോ….അമ്മയും പറഞ്ഞാലോ, ഇടയ്ക്കെല്ലാം അവന്റെ മനസ്സ് തലയിലേക്ക് തീകോരിയിടും, ആര് പറഞ്ഞാലും വിട്ടുകൊടുക്കില്ല, ആർക്കു വേണ്ടിയും വിട്ടുകൊടുക്കില്ല, കിച്ചു പ്രേമിച്ചത് ഒരാളെയ കാമിച്ചത് ഒരാളെയ താലികെട്ടിയതും ഒരാളെയ…
അവന്റെ ഹൃദയം നിലവിളിച്ചുകൊണ്ടു തലച്ചോറിനോട് മറുപടി പറയും.
ചക്കിയും നിന്നെ വേണ്ട ഏട്ടനെ മതി എന്നു പറഞ്ഞാലോ, തൂക്കി നോക്കുമ്പോൾ അവൾക്ക് ആദ്യ താലിയുടെ തൂക്കത്തിനു കട്ടി തോന്നിയാലോ,.... തലച്ചോറ് വീണ്ടും ന്യായം നിരത്തുമ്പോൾ, മുറിക്കുള്ളിൽ ആരും കാണാതെ തലയിണയിലെ പഞ്ഞിയിൽ പല്ലുകൾ ആഴ്‌തി അവൻ കരയും.
നീരജയെ കാണാനോ സംസാരിക്കാനോ കൃഷ്ണനോ കിച്ചുവിനോ ഇപ്പോൾ കഴിയാത്തതിനാൽ തന്റെ മനസ്സ് അവൾ കാണുന്നുണ്ടോ എന്നു പോലും കിച്ചുവിന് അറിയാത്ത അവസ്ഥയിലായി, എന്നാൽ ഹൃദയത്തിൽ വീണ മുറിവും, ഉറക്കം കാണാത്ത കണ്പോളകളും, കരഞ്ഞു വീങ്ങിയ മുഖവും കണ്ടു കണ്ണു നിറഞ്ഞ അമല അവനെ തേടി വന്നു. കട്ടിലിൽ പുറത്തേക്ക് നോക്കി കിടന്നിരുന്ന കിച്ചുവിനെ കട്ടിലിൽ വന്നിരുന്ന അമല മുടിയിൽ തലോടി.
"ഒരിക്കെ ചെയ്തത് തെറ്റാണെന്ന് അമ്മയ്ക്ക് ഇപ്പോഴും തോന്നീട്ടില്ല…. പക്ഷെ നിങ്ങൾ രണ്ടും ഇപ്പോഴും ഏട്ടത്തിയെയും അനിയനേയും പോലെ ജീവിക്കുന്നത് കാണുമ്പോൾ, അമ്മ ഇവരോടൊക്കെ എന്താ പറയേണ്ടേ…."
ഉത്തരം അറിഞ്ഞിട്ടും തോറ്റു പോയവനെ പോലെ ആയിരുന്നു കിച്ചുവിന്റെ മനസ്സ്. അവളില്ലാതെ പറ്റില്ല എന്നും അവളിപ്പോൾ ജീവനാണെന്നും പറയണം എന്നുണ്ടെങ്കിലും, അവളുടെ മൗനം കിച്ചുവിനെ കടിച്ചു മുറിച്ചു. അമലയുടെ വയറിനെ ചുറ്റിപ്പിടിച്ചു മടിയിൽ മുഖം അമർത്തി അവൻ തേങ്ങിക്കരഞ്ഞു.
ഏട്ടന്റെ ഭാര്യയെ ഏട്ടനുള്ളപ്പോൾ തന്നെ താലി കെട്ടേണ്ടി വന്നതിന്റെയാണോ, അതോ തകർന്നു പോയ സ്വന്തം ജീവിതം
💬 Comments
View all comments