0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

ഓർത്തിട്ടാണോ അവൻ കരയുന്നത് എന്നറിയാതെ ആ 'അമ്മ ഹൃദയം വേദനിച്ചുകൊണ്ടു അവന്റെ മുടിയിലൂടെ തഴുകി കൊണ്ടിരുന്നു.

***********************************

കൃഷ്ണൻ പുറത്തേക്ക് പോവുന്നത് കണ്ടാണ് കിച്ചു നീരജയെ കാണണം എന്നുറപ്പിച്ചു പുറത്തേക്ക് വന്നത്. അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു.

ജനൽപ്പടിയിൽ പുറത്തേക്ക് കണ്ണും നട്ട്,

"ച…"

വിളിക്കാൻ തുടങ്ങിയ അവളുടെ ഓമനപ്പേര് എന്തുകൊണ്ടോ അവന്റെ തൊണ്ടയിൽ കെട്ടി.

പാതിയിൽ മുറിഞ്ഞ വിളി കേട്ടു നീരജ തിരിഞ്ഞു നോക്കി, അവളുടെ മുഖം കിച്ചുവിനെ കണ്ടു ഒന്നു ഇടറി. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട കിച്ചുവും തകർന്നു.

"കരയല്ലേ….ഈ കരച്ചിൽ കാണാതിരിക്കാൻ വേണ്ടി അല്ലെ, ഞാൻ ഇതുവരെ…… …എനിക്കറിയില്ല ഇപ്പൊ…. നിന്റെ മനസ്സിൽ എന്താണെന്നോ, നമ്മുടെ ഭാവി എന്താണെന്നോ ഒന്നും… പക്ഷെ, നിന്റെ തീരുമാനം അതിനപ്പുറം ഒന്നുമില്ല എനിക്ക്….നിന്റെ സന്തോഷത്തിനും മേലെ വേറൊന്നും എനിക്ക് വേണ്ട….."

ശബ്ദം ഇടറി തുടങ്ങിയതും പുറം കൈകൊണ്ടു കണ്ണു തുടച്ചു അവളിൽ നിന്നും മുഖം തിരിച്ചു അവൻ വേഗം പുറത്തേക്ക് ഇറങ്ങി നടന്നു. വാതിൽ പടിയിൽ നിൽക്കുമ്പോൾ അമ്പലത്തിൽ നിന്നും അമ്മയും വല്യമ്മയും വരുന്നതവൻ കണ്ടു.

കണ്ണിൽ ഉരുണ്ടു കൂടിയ മിഴിനീര്‌ കൂടി തുടച്ചെടുത്തു കിച്ചു ചിരിക്കാൻ ശ്രെമിച്ചു. അമല അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.

"എല്ലാം…ശെരിയാവും കിച്ചു…"

അമല പറഞ്ഞെങ്കിലും കിച്ചുവിന്റെ മുഖത്തു നിന്നു ഹൃദയം തകർന്നവന്റെ പുഞ്ചിരി മാഞ്ഞില്ല.

*********************************** "കിച്ചു…..?"

വിളി കേട്ട കിച്ചു തിരിഞ്ഞു നോക്കി. കൃഷ്ണനെ കണ്ടു ഒരു പകപ്പ് മനസ്സിലും ശരീരത്തിലും നിറഞ്ഞു. വന്നിട്ട് ദിവസങ്ങൾ ആയെങ്കിലും സാഹചര്യങ്ങൾ ഇങ്ങനെ ആയിരുന്നതുകൊണ്ട്

💬 Comments

View all comments