0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

എന്താണോ പറ്റുന്നതാണേൽ ചെയ്തു കൊടുക്കാം,...കുട്ട്യോള് അവരുടെ ജീവിതം ജീവിക്കട്ടെ…"

രാഘവൻ പറഞ്ഞത് കേട്ടതും സുമയുടെ നാവടങ്ങി.

കൃഷ്ണനെ അവിടെയാരും കണ്ടതുമില്ല.

അമല നീരജയേയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ രാഘവൻ കിച്ചുവിനെ ചേർത്തു പിടിച്ചു തോളിൽ തട്ടി.

"ഇത് നിനക്ക് ഒന്നു മുൻപ് പറഞ്ഞിരുന്നെങ്കിൽ ഇത്രേം പ്രശ്നം ഉണ്ടാവുമായിരുന്നോടാ പൊട്ടാ…"

ഒന്നും പറയാൻ കിട്ടാതെ ഇളിച്ചു നിൽക്കുന്ന കിച്ചുവിന്റെ കവിളിൽ ഒന്നു തട്ടി രാഘവൻ ചിരിച്ചു.

"ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി… അമലയോട് കൃഷ്ണൻ വരുകയാണെങ്കിൽ എന്നെ വന്നൊന്നു കാണാൻ പറ…"

രാഘവൻ ചിരിച്ചുകൊണ്ട് ഇറങ്ങി.

"സുമേ…വരുന്നില്ലേ നീ…"

രാഘവൻ ഒന്നു മുരണ്ടതും നിരാശയോടെ തലതാഴ്ത്തി സുമ അവർക്ക് പുറകെ ഇറങ്ങി.

അവരെ നോക്കി കോലായിൽ കിച്ചു നിന്നു.

അന്ന് വൈകി വന്ന കൃഷ്ണനെ അമലയാണ് രാഘവന്റെ അടുക്കലേക്ക് പറഞ്ഞയച്ചത്. രാത്രി കൃഷ്ണൻ അവിടെ തന്നെ കിടന്നോളും എന്നു പറഞ്ഞതിനാൽ വാതിലടച്ചു അമല മുറിയിലേക്ക് നടന്നു. പിന്നിൽ പതുങ്ങി മുറിയിൽ കയറാൻ നീരജ വരുന്നത് കണ്ട അമല ചൂലിൽ നിന്ന് ഈർക്കിൽ വലിച്ചൂരിയെടുത്തു.

"അയ്യോ…..എനിക്ക് പൊള്ളിപ്പോയി അമ്മാ…."

ചന്തി തടവി നീരജ ചിണുങ്ങി.

"എങ്ങോട്ട് കേറിപ്പോവാടി, രാവിലെ ഓരോന്ന് ഒപ്പിച്ചിട്ടു രാത്രി ആയപ്പോ വന്നിരിക്ക്യ അമ്മേടെ ചൂടും പിടിച്ചോണ്ട്….പൊക്കോണം, നിനക്ക് ഒരു കേട്ട്യോനുണ്ടല്ലോ പോയി കൂടെ കിടന്നോ…."

അമല കള്ള ദേഷ്യത്തോടെ നീരജയെ പിണങ്ങിയതും, കുഞ്ഞു കുട്ടിയെ പോലെ അമ്മയുടെ അരയിൽ ചുറ്റി നീരജ കൊഞ്ചി.

"സോറി….അമലാമ്മ, എല്ലാം പറയണം എന്നുണ്ടായി പക്ഷെ ഞാനാ….എനിക്ക് എന്തോ നാണം വന്നു അതോണ്ടല്ലേ, ഒന്നു ക്ഷെമിക്കെടോ…."

നീരജ അമലയുടെ കവിളിൽ ഉമ്മ വെച്ചു

💬 Comments

View all comments