0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

തന്നെ ചെയ്തതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയിൽ കിച്ചു ഇടറി.

"അവന്റെ കൂട്ടാളിയെ ഇവര് ഒരാഴ്ച്ച മുന്നേ പിടിച്ചു അയാൾ വഴിയ ഇപ്പൊ ഇവിടെ എത്തിയെ….താൻ വാ…"

എസ്‌ഐ തോളിൽ ചേർത്തു കിച്ചുവിനെ രണ്ടാമത്തെ ജീപ്പിലേക്ക് നടത്തി.

"ഇയാളെ പരിചയമുണ്ടോ…"

പിന്നിലെ സീറ്റ് ലേക്ക് കണ്ണുകാണിച്ചു എസ് ഐ പറഞ്ഞതും കിച്ചു ഒന്നു നൂണ്ടു നോക്കി. ഒരു നിമിഷം കിച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, പിന്നിൽ ഇടികൊണ്ടു ചുളുങ്ങിയ മുഖവുമായി ഇരിക്കുന്ന ആളെ കിച്ചു കണ്ണിമവെട്ടാതെ നോക്കി.

"എനിക്കറിയാം സർ…ഇയാളാണ് ഏട്ടൻ മരിച്ചു എന്നു പറഞ്ഞു ചിതാഭസ്മവുമായി വീട്ടിൽ വന്നത്…"

കിച്ചു അമ്പരപ്പോടെ പറഞ്ഞു.

"ആ ഇയാളാണ് മോഷ്ടിച്ച സ്വർണം ഇവിടെ കൊണ്ടു വിക്കുന്നത്…ഇയാളെ പോണ്ടിച്ചേരിയിൽ നിന്ന് ഇവർ പിടിച്ചു, കുറച്ചു മരുന്നു കൊടുത്തപ്പോഴാണ് കൃഷ്ണന്റെ വീട് ഇവിടെയാണെന്നും പിരിയും മുൻപ് ഇവിടേക്ക് പോവാണെന്നും അടുത്ത മാസം കാണാം എന്നും പറഞ്ഞിട്ടാണ് പോന്നതെന്നു ഇയാൾ പറയുന്നത്…ഇവിടെ വന്നു അവൻ തട്ടിപ്പോയി എന്നൊക്കെ പറഞ്ഞതു ഇവരുടെ പ്ലാൻ ആയിരുന്നു, തപ്പി ഇവിടെ എത്തിയാലും മരിച്ചു പോയ ആളുടെ പേരിലുള്ള കണ്ഫ്യൂഷൻ ഉണ്ടാക്കാൻ …."

ഞെട്ടൽ ഒന്നും ബാക്കിയില്ലാത്ത കിച്ചു എസ്‌ഐ പറയുന്നത് കേട്ടു മന്ദിച്ചു ഇരുന്നു.

"ഇവിടെയൊന്നും ആളില്ല സർ….അപ്പുറത്തു ആഭരണം എടുത്തു പിറകിലെ വാതിൽ വഴി രക്ഷപെട്ടതാണ്…"

വീട്ടിലേക്ക് പോയ പോലീസിൽ ഒരാൾ വന്നു എസ്‌ഐ യോട് പറഞ്ഞു.

"ഈ പരിസരത്തൊക്കെ ഒന്നു ചുറ്റിയേക്ക്…പിന്നെ അവരോടു പരാതി എഴുതി വാങ്ങിക്കണം…സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ട് ഡോഗ് സ്ക്വാഡ് നോടും ഫോറൻസിക്കിലും വിളിച്ചു പറയാൻ പറ…"

അത്രയും കോൻസ്റ്റബിളിനോട് പറഞ്ഞ എസ്‌ഐ ജീപ്പിനടുത്തു നിന്നു

💬 Comments

View all comments