Chapter Title : ഏട്ടത്തി 3 [Achillies] [Climax]
കഴുകാതെ പുറത്തേക്ക് നടന്ന കൃഷ്ണനെ കണ്ടു അമല സാരിതുമ്പെടുത്തു കൈമുറുക്കി പിടിച്ചു കസേരയിലിരുന്ന് കണ്ണീർ വാർത്തു.
"അമലേ….എന്താ നമ്മൾ ഇപ്പൊ ചെയ്യ…"
രാഘവൻ അമലയുടെ തോളിൽ പിടിച്ചു ചോദിച്ചു.
"എനിക്കറിയില്ല ഏട്ടാ….ആരുടെ കൂടെയാ ഞാൻ നിക്കാ…പറഞ്ഞു വരുമ്പോൾ ഈ പാതകം ചെയ്യിച്ചത് ഞാൻ തന്നെ അല്ലെ…"
നിലവിളി പോലെ അമലയുടെ ശബ്ദം ഇടറിയപ്പോൾ തോളിൽ തട്ടി രാഘവൻ പെങ്ങളെ ആശ്വസിപ്പിച്ചു.
"നീ മേലേക്ക് ചെന്നു മോളെ നോക്ക്, അവളെ തനിച്ചു വിടണ്ട….അവളുടെ അവസ്‌ഥ എന്തായിരിക്കും…"
അമലയെ എഴുന്നേൽപ്പിച്ചു നീരജയ്ക്ക് അടുത്തേക്ക് അയച്ചുകൊണ്ടു രാഘവൻ കസേരയിലേക്ക് ഇരുന്നു മുന്നിൽ വന്ന സമസ്യയ്ക്ക് ഉത്തരം തേടി.
കിച്ചു സർവ്വം തകർന്ന കണക്ക് വാതിൽപ്പടിയിൽ ചാരി കൃഷ്ണൻ കഴിച്ചു ബാക്കി വെച്ച പാത്രത്തിലേക്ക് നോക്കി നിന്നു, അവന്റെ മനസ്സ് മരവിപ്പ് അറിഞ്ഞു. തലയിൽ എന്തെന്നറിയാത്ത കനം വന്നു നിറഞ്ഞു.
"ഞാൻ പറയുന്നത് എന്താന്നു വെച്ചാൽ, നീരജ കൃഷ്ണന്റെ കൂടെ തന്നെ കഴിയട്ടെ…"
സുമ പറഞ്ഞതു കേട്ടതും കിച്ചു ഞെട്ടി അവരെ നോക്കി, അവന്റെ നെഞ്ചു പിളർന്നു വാള് കേറിയ മുറിവിൽ രക്തമൊഴുകി.
"നീ ഇതെന്താ സുമേ…കുട്ടി നിക്കുന്നത് കണ്ടില്ലേ…അവന്റെ ഭാര്യയാ ഇപ്പൊ പെണ്ണ്,...."
രാഘവൻ ഒച്ചയിട്ടു…
"ഇവര് തമ്മിൽ അങ്ങനെയൊരു സാഹചര്യത്തിൽ കെട്ടിയതല്ലേ ഏട്ടാ…പിന്നെ ഇവരിപ്പോഴും ഭാര്യഭർതൃ ബന്ധം ഒന്നും ഇല്ലെന്ന എനിക്ക് തോന്നണെ…ഇവർക്കിപ്പോഴും അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞിട്ടിണ്ടാവില്ല, അല്ലേൽ എപ്പോഴെങ്കിലും ഇവരെ നമ്മൾ അങ്ങനെ കണ്ടിട്ടുണ്ടോ…എന്തേ കിച്ചു…"
അവനു നേരെ നീട്ടി അവർ ചോദ്യമെറിഞ്ഞപ്പോൾ നീരജ തന്റെയാണെന്നു പറയാൻ കിച്ചുവിന്റെ നാവു പൊന്തിയതും ഗോവണി കരയുന്ന സ്വരം കേട്ടു എല്ലാവരും
💬 Comments
View all comments