Chapter Title : ഏട്ടത്തി 3 [Achillies] [Climax]
നോക്കി. അമലയുടെ തോളിൽ ചാരി തന്റെ പ്രാണൻ മിഴികൾ നിറച്ചു ഇറങ്ങി വരുന്നത് കണ്ട അവൻ ഉരുകി ഒലിച്ചു.
നീരജയെ കൊണ്ടു വന്നു കസേരയിൽ ഇരുത്തി അമല ഗ്ലാസ്സിൽ വെള്ളം എടുത്തു കുടിപ്പിച്ചു. മൂക്ക് വലിച്ചുകൊണ്ട് അമല കൊടുക്കുന്ന വെള്ളം തളർന്നൊടിഞ്ഞു മുത്തി കുടിക്കുന്ന പെണ്ണിനെ കണ്ട കിച്ചുവിന് അവളോട് സഹതാപവും വാത്സല്യവും തോന്നി.
"നീരജയെ കൃഷ്ണന്റെ തന്നെ കൂടെ വിടുന്നതാ നല്ലത് എന്ന് പറയാരുന്നു അമലേ ഞാൻ അതല്ലേ അതിന്റെ ശെരി…."
കിച്ചുവിനോടുള്ള ചോദ്യം മറന്ന കണക്ക് സുമ അമലയോട് തീരുമാനം കണക്ക് പറഞ്ഞു.
"ഏടത്തി എന്താ ഈ പറയുന്നേ എന്നു വല്ല ബോധം ഉണ്ടോ.…."
പെട്ടെന്നത് കേട്ടു എക്കിയ നീരജയെ തന്നിലേക്ക് ചേർത്തു പിടിച്ചു സ്വരം കൂർപ്പിച്ചു അമല ചോദിച്ചു.
"പിന്നെ…അവനെ എന്താക്കാൻ പോണു….ഇപ്പൊ തിരിച്ചു വന്നു ഇനി ചിലപ്പോൾ വന്നില്ലെങ്കിലോ,....അല്ലേൽ തന്നെ ഇവര് തമ്മിൽ ഇപ്പോഴും പഴയ കണക്കാ ഒന്നിച്ചായിട്ടില്ല എന്നു നീ തന്നെ അല്ലെ എന്നോട് പറയാറ്…"
സുമ പറഞ്ഞത് കേട്ട നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ അമലയെ മുറുക്കി കെട്ടിപ്പിടിച്ചു തേങ്ങി,. അവൾ കരയുന്നതിന്റെ കാരണം അറിയാതെ കിച്ചു ആദ്യമായി സദസ്സിന് നടുവിൽ കഥയറിയാത്തവനെ പോലെ നിന്നു. തന്നെ നഷ്ടപ്പെടും എന്നോർത്താണോ അവളില്ലെങ്കിൽ കൃഷ്ണൻ മരിക്കും എന്നോർത്താണോ അവൾ കരയുന്നതറിയാതെ കിച്ചു പിടഞ്ഞു.
"സത്യാണോ അമലേ…"
രാഘവൻ ചോദിച്ചതും ഉത്തരമില്ലാതെ അമല കണ്ണു താഴ്ത്തി.
"കിച്ചൂനെ തിരുവനന്തപുരത്തേക്ക് അയച്ചു പഠിച്ചു കഴിഞ്ഞു ഒരു ജോലി ഒക്കെ ആയിവരുമ്പോഴേക്കും ഒരു കുട്ടിയെ കണ്ടു പിടിച്ചാൽ മതീലോ, ഇപ്പൊ പ്രധാനം കൃഷ്ണൻ അല്ലെ…."
💬 Comments
View all comments